‘തെളിഞ്ഞ ആകാശമാണ്, റോമിയോയ്ക്ക് കൃത്യമായി റഡാര്‍ സിഗ്നല്‍ ലഭിക്കുന്നുണ്ട്’; മോദിയെ ട്രോളി ഊര്‍മിള

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘ സിദ്ധാന്തത്തെ ട്രോളി നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള മാതോംഡ്കര്‍. തന്റെ പട്ടിക്കുട്ടിയോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മോദിയെ ട്രോളി ഊര്‍മിള രംഗത്തെത്തിയത്. തെളിഞ്ഞ ആകാശത്തിന് ദൈവത്തോട് നന്ദി പറയുന്നു. മേഘങ്ങളില്ല. അതിനാല്‍ തന്റെ റോമിയോയ്ക്ക് റഡാര്‍ സിഗ്നല്‍ കൃത്യമായി ലഭിക്കുന്നുണ്ട് എന്നാണ് ഊര്‍മിള ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ നരേന്ദ്ര മോദിയുടെ പേര് എവിടെയും ഊര്‍മിള പരാമര്‍ശിച്ചിട്ടില്ല.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദി റഡാര്‍ പരാമര്‍ശം നടത്തിയത്. തന്റെ ബുദ്ധിയാണ് ബാലാകോട്ട് ആക്രമണത്തിന് വ്യോമസേനയ്ക്ക് പ്രചോദനമായതെന്നാണ് മോദി പറഞ്ഞത്. മോശം കാലാവസ്ഥയുടെ പശ്ചാലത്തില്‍ ബാലാകോട്ട് ആക്രമണം മാറ്റിവെക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും മേഘങ്ങള്‍ ഉള്ളതുകൊണ്ട് പാക് റഡാറുകള്‍ക്ക് ഇന്ത്യന്‍ വിമാനങ്ങളെ കണ്ടെത്താന്‍ കഴിയില്ലെന്ന ബുദ്ധി താനാണ് സൈന്യത്തിന് നല്‍കിയതെന്നായിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞത്. ഇതില്‍ വലിയ ട്രോളുകളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

also read: ബംഗാളില്‍ യോഗി ആദിത്യനാഥിന്റെ റാലിക്കും അനുമതി നിഷേധിച്ചു

ഇതേ അഭിമുഖത്തില്‍ തന്നെ 1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചതായും മോദി പറഞ്ഞിരുന്നു. 1987-88 കാലഘട്ടത്തിലാണ് താന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത്. അദ്വാനിയുടെ ഒരു റാലി ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ എനിക്ക് ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നു. റാലിയില്‍ വെച്ച് ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് അദ്വാനിയുടെ ഫോട്ടോ എടുക്കുകയും അത് ദില്ലിയിലേക്ക് ഇമെയിലില്‍ അയച്ചുകൊടുക്കുകയും ചെയ്തു. കളര്‍ ഫോട്ട് പ്രിന്റ് ചെയ്ത് ലഭിച്ചു. കളര്‍ ഫോട്ട് കണ്ടപ്പോള്‍ അദ്വാനി അത്ഭുതപ്പെട്ടു എന്നുമാണ് മോദി പറഞ്ഞത്.

DONT MISS
Top