താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെമുതല്‍ നിരോധനം

താമരശ്ശേരി ചുരം(ഫയല്‍ ചിത്രം)

വയനാട്: താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ നാളെ മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പാശിവ റാവുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

also read: ‘ബിജെപിയില്‍ തായിക്ക് മാത്രമാണ് തന്നെ ഗുണദോഷിക്കാനുള്ള അധികാരമുള്ളൂ’; സുമിത്ര മഹാജനെ പുകഴ്ത്തി മോദി

പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് താമരശ്ശേരി ചുരം റോഡില്‍ യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് മാത്രമാണ് നാളെ മുതല്‍ രണ്ട് ആഴ്ചത്തേക്ക് നിരോധനമെന്നും കളക്ടര്‍ വ്യക്തമാക്കി.

also read:സമരപ്പന്തലിലെ ഇരിപ്പിടത്തിനായി കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല്; തല്ലിനിടയില്‍ നേതാക്കള്‍ നിലത്ത് വീണ് ഉരുളുന്നു (വീഡിയോ)

യോഗത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജന്‍, എന്‍.എച്ച് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു

DONT MISS
Top