‘ബിജെപിയില്‍ തായിക്ക് മാത്രമാണ് തന്നെ ഗുണദോഷിക്കാനുള്ള അധികാരമുള്ളൂ’; സുമിത്ര മഹാജനെ പുകഴ്ത്തി മോദി

ദില്ലി: ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഡോറിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം സുമിത്രാ മഹാജനെ പുകഴ്ത്ത് സംരിച്ചത്. ലോക്‌സഭ സ്പീക്കര്‍ എന്ന നിലയില്‍ വളരെ സാമര്‍ത്ഥ്യത്തോടെയാണ് അവര്‍ കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് മോദി പറഞ്ഞത്.

also read: ‘1987-88 ല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് അദ്വാനിയുടെ ഫോട്ടോ എടുത്തു, ഇമെയിലില്‍ അയച്ചു’; മോദിക്ക് വീണ്ടും ട്രോള്‍ പെരുമഴ

ലോക്‌സഭ സ്പീക്കര്‍ എന്ന നിലയില്‍ വളരെ സാമര്‍ത്ഥ്യത്തോടെയും ചിട്ടയോടെയുമാണ് അവര്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് ജനങ്ങളുടെ മനസില്‍ അവര്‍ക്ക് ശാശ്വതമായ സ്ഥാനം ഉള്ളത്. ബിജെപിയില്‍ തന്നെ ഗുണിദോഷിക്കാനുള്ള അധികാരം തായിക്ക് മാത്രമാണ് ഉള്ളത്. പ്രധാനമന്ത്രി എന്ന നിലയില്‍ എല്ലാവര്‍ക്കും എന്നെ അറിയാമെങ്കിലും ഇക്കാര്യം കുറച്ചു പേര്‍ക്ക് മാത്രമേ അറിയൂ എന്നുമാണ് മോദി പറഞ്ഞത്. തായി എന്നാണ് വളരെ അടുപ്പമുള്ളവര്‍ സുമിത്ര മഹാജനെ വിളിക്കുന്നത്.

also read: 88ല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തി അത് മെയില്‍ ചെയ്തുകൊടുത്തുവെന്ന് മോദി; പഠനം നാഗ്പൂരിലെ വാട്ട്‌സാപ്പ് സര്‍വ്വകലാശാലയിലായിരുന്നോ എന്ന് കോണ്‍ഗ്രസ്

തായിയും ഞാനും ഒരുമിച്ച് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെ ആത്മസമര്‍പ്പണത്തോടെയാണ് അവര്‍ കാര്യങ്ങള്‍ ചെയ്യുന്നത്  എന്നും റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ മോദി പറഞ്ഞു.

DONT MISS
Top