മാതൃദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി ഇറോം ശര്‍മിള

മാതൃദിനത്തില്‍ മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ബംഗളൂരുവിലെ ആശുപത്രിയിലാണ് ഇറോം ശര്‍മിള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഞായറാഴ്ച രാവിലെയായിരുന്നു പ്രസവം. നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.

also read: മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടുംകെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നാണ് ആഗ്രഹം, പക്ഷേ നടക്കില്ല: സുരേഷ് ഗോപി

സിസേറിയാനായിരുന്നുവെന്നും അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മാതൃദിനത്തില്‍ കുട്ടികള്‍ ജനിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് ഇറോം ശര്‍മിള പറഞ്ഞു. ഇത് പുതിയ ജീവിതമാണ്. തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കാണ്. സന്തോഷം തോന്നുന്നുവെന്നും ശര്‍മിള പ്രതികരിച്ചു.

also read: “കോണ്‍ഗ്രസ് 40ല്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ മോദി സ്വയം കെട്ടിത്തൂങ്ങുമോ?” ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

2017 ലായിരുന്നു ഇറോം ശര്‍മിള ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം കൊടേക്കനാലിലാണ് ഇവര്‍ താമസിച്ചിരുന്നത്. മണിപ്പൂരില്‍ നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് ) പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷത്തോളം ഇറോം ശര്‍മിള നിരാഹാരം കിടന്നിരുന്നു. മണിപ്പൂരിന്റെ ഉരുക്കു വനിത എന്നാണ് ഇറോം ശര്‍മിള അറിയപ്പെടുന്നത്.

DONT MISS
Top