മുന്‍ചക്രമില്ല; 89 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കി

മുന്‍ചക്രമില്ലാതെ 89 യാത്രക്കാരുമായി വിമാനം സാഹസികമായി പൈലറ്റ് നിലത്തിറക്കി . മ്യാനമറിലെ മണ്ടാല വിമാനത്താവളത്തിലാണ് അതിസാഹസികമായി പൈലറ്റ് വിമാനം താഴെയിറക്കിയത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ക്കു മുന്‍പാണ് പ്രതിസന്ധി ഉടലെടുത്തത്. ഇടന്‍ തന്നെ മുന്‍ചക്രം വിന്യസിക്കാന്‍ സാധിക്കാത്ത വിവരം പൈലറ്റ് കണ്‍ട്രോള്‍ ടവറില്‍ അറിയിക്കുകയായിരുന്നു.

also read: പാവപ്പെട്ടവനായാണ് ജനിച്ചത്, അതിനാല്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നു: മോദി

അദ്യ തവണ പൈലറ്റ് വിമാനം നിലത്തിറക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയിയിരുന്നു. തുടര്‍ന്ന് പൈലറ്റ് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. വിമാനത്തിന്റെ ഭാരം കുറയ്ക്കാനായി ഇന്ധനം കത്തിച്ചുകളഞ്ഞു. പിന്നീട് വിമാനം സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ആദ്യം 25 സെക്കന്റില്‍ വിമാനം തെന്നിയിരുന്നുവെങ്കില്‍ അപകടം കൂടാതെ യാത്രക്കാരെ താഴെയിറക്കാന്‍ സാധിച്ചു.

also read: ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിര്‍ദേശമില്ല, ജില്ലാ പ്രസിഡന്റുമാരല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്: പി ജെ ജോസഫ്

വിമാനത്താവളത്തില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ സുരക്ഷിതരായി നടന്നുപോകുന്നത് കാണാന്‍ സാധിക്കും. ഈ ആഴ്ച രണ്ടാമത്തെ വിമാന അപകടമാണ് മണ്ടാലയില്‍ നടക്കുന്നത്. ബുധനാഴ്ച വിമാനം ലാന്‍ഡിംഗിനിടെ തെന്നുകയും 15 ഓളം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

also read: “കോണ്‍ഗ്രസ് 40ല്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ മോദി സ്വയം കെട്ടിത്തൂങ്ങുമോ?” ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

DONT MISS
Top