സൗദിയില്‍ മനുഷ്യക്കടത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും 15 വര്‍ഷം തടവും

റിയാദ്: സൗദിയില്‍ മനുഷ്യക്കടത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും 15 വര്‍ഷം തടവും. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളില്‍ പങ്കുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴ ലഭിക്കും.

മനുഷ്യക്കടത്തിലൂടെ തൊഴിലാളികളെ ലഭ്യമാക്കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും 15 വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നല്‍കിയത്. നിര്‍ബന്ധിച്ച് ജോലിചെയ്യിക്കുന്നതും മനുഷ്യക്കടത്തിന് തുല്യമായ കുറ്റമാണ്.

സൗദിയില്‍ വിദേശികള്‍ക്ക് പുതിയ ഇഖാമ വരുന്നു; പ്രിവിലേജ്ഡ് ഇഖാമക്ക് ശൂറ കൗണ്‍സില്‍ അനുമതി നല്‍കി

കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുന്നതിന് മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുശാസിക്കുന്നു. പതിനേഴു വകുപ്പുകളുള്ള മനുഷ്യക്കടത്തു വിരുദ്ധ നിയമം പത്ത് വര്‍ഷം മുമ്പാണ് സൗദി പാസാക്കിയത്.

DONT MISS
Top