ഇന്ത്യയില്‍ പുതിയ അണലി വര്‍ഗത്തെ കണ്ടെത്തി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പുതിയ അണലി വര്‍ഗത്തെ കണ്ടെത്തി. ഉഭയ ജീവികളെക്കുറിച്ച് പഠനം നടത്തുന്ന ക്യാപ്റ്റന്‍ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ കണ്ടെത്തിയത്. ആണ്‍ അണലിയെയാണ് കണ്ടെത്തിയത്. ചുവപ്പ് നിറത്തിലുള്ള തലയും തവിട്ട് നിറത്തിലുള്ള ഉടലോടും കൂടിയ പാമ്പിനെയാണ് കണ്ടെത്തിയത്. ഇവയ്ക്ക്  ചൂട് തിരിച്ചറിയാനുള്ള കഴിവും ഉണ്ട്.

also read: മൂന്ന് കണ്ണുള്ള പാമ്പിനെ കണ്ടെത്തി

പുതിയതായി കണ്ടെത്തിയ അണലി വര്‍ഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് അശോകും സംഘവും പറയുന്നത്. ഇവയെക്കുറിച്ച് പഠനം നടത്തിയാല്‍ മാത്രമേ ഭക്ഷണ രീതികളെക്കുറിച്ചും ഇവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും കുടുതല്‍ പറയാന്‍ സാധിക്കൂ എന്നുമാണ് ഇവര്‍ പറയുന്നത്.

റഷ്യന്‍ ജേണലായ ഹെര്‍പെറ്റോളജിയിലാണ് പാമ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ സാധാരണഗതിയില്‍ നാല് തരത്തിലുള്ള അണലികളെയാണ് കണ്ടുവരുന്നത്. മലബാര്‍, ഹോഴ്‌സുഷൂ, ഹമ്പ് നോസ്ഡ്, ഹിമാലയന്‍ എന്നിവയാണ് ഇന്ത്യയില്‍ കാണുന്ന വര്‍ഗങ്ങള്‍.

DONT MISS
Top