നിങ്ങളുടെ ജീവിതത്തിലുമുണ്ടാകും മറക്കാനാവാത്ത ഒരു ടീച്ചര്‍! ശ്രദ്ധേയമായി ‘മറവി’ ഹ്രസ്വചിത്രം

ഒരുകൂട്ടം സിഎ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘മറവി’ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന വിവേക് കുമാര്‍, തന്റെ സുഹൃത്ത് എഴുതിയ ഒരു ട്രാവല്‍ലോഗിനെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. തിരക്കേറിയ ജീവിതത്തിനിടയില്‍ പഴയ സ്‌കൂള്‍ ഓര്‍മകളിലേക്ക് തിരിച്ചുപോകുകയാണ് സന്തോഷ് ബാലചന്ദ്രന്‍ എന്ന കഥാപാത്രം. ഡിജിറ്റല്‍ ലോകത്തേക്ക് ചേക്കേറിയ യുവതലമുറയെ ആധുനിക സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ കുടക്കീഴിലേക്ക് എത്തിക്കുകയാണ് ഈ ഹ്രസ്വചിത്രം.

Also read:“മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്… കൊള്ളാമോ?”; അച്ഛന്റെ ഡയലോഗ് അനുകരിച്ച് ഇന്ദ്രജിത്ത് (വീഡിയോ)

തങ്കമണി ടീച്ചര്‍, ജസ്റ്റിന്‍ വര്‍ഗീസ്, ജോസഫ് അന്നക്കുട്ടി ജോസ്, പ്രിയങ്ക ജോണ്‍, ഋഷികേഷ് അനില്‍കുമാര്‍, രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവരാണ് ‘മറവി’യില്‍ അഭിനയിച്ചിരിക്കുന്നത്. ഹരിഷങ്കര്‍ വേണുഗോപാലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജെയ്‌സ് ജോണ്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

DONT MISS
Top