ട്രാഫിക് സംബന്ധ പരാതികള്‍ അറിയിക്കാന്‍ വാട്‌സ് ആപ് നമ്പറുമായി കുവൈറ്റ് ഗതാഗത മന്ത്രാലയം

കുവൈറ്റ് സിറ്റി: ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യമൊരുക്കി കുവൈറ്റ് ഗതാഗത മന്ത്രാലയം. റോഡുകളിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും മന്ത്രാലയത്തിന്റെ വാട്ട്‌സ് ആപ് നമ്പറില്‍ വിവരങ്ങള്‍ അറീയിക്കാനാണ് മന്ത്രാലയം പുതിയ സൗകര്യമൊരുക്കിയത്.

സ്വകാര്യ മേഖലയിലെ വാര്‍ഷികാവധി വര്‍ദ്ധന സമ്പദ്ഘടനക്ക് ഹാനികരമെന്ന് കുവൈറ്റ് ആസൂത്രണ കാര്യ മന്ത്രി

റോഡ് ഗതാഗതം സുഖകരമാക്കുന്നതിനു സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. 99324092 എന്ന നമ്പറിലാണ് സന്ദേശങ്ങള്‍ അയക്കേണ്ടതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

DONT MISS
Top