കുളിക്കാനോ വിയര്‍ക്കാനോ കരയാനോ പറ്റില്ല; വെള്ളത്തോടുള്ള അലര്‍ജിയാണ് 21കാരിയായ യൂട്യൂബര്‍ക്ക്

സസെക്‌സ്: ഒരു ദിവസം പോലും വെള്ളമില്ലാതെ ജീവിക്കാന്‍ നമുക്ക് കഴിയില്ല. ദൈനംദിന ജീവിതത്തില്‍ പ്രഭാതകൃത്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും വെള്ളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാല്‍ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ വന്നാലോ?. അങ്ങനൊരു അപൂര്‍വ രോഗമാണ് സസെക്‌സിലെ 21കാരിയായ നിയ സെല്‍വെയ്ക്ക്. വെള്ളത്തോടുള്ള അലര്‍ജിയായ അക്വാജെനിക്ക് പ്രൂരിട്ടസ്(aquagenic pruritus) എന്ന പ്രശ്‌നമാണ് യൂട്യൂബര്‍ കൂടിയായ നിയയെ ബാധിച്ചിരിക്കുന്നത്. ശരീരത്തില്‍ വെള്ളം ആയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് നിയയില്‍ കാണപ്പെടുന്നത്. കുളിക്കാനോ, മുഖം കഴുകാനോ ഒന്നും തന്നെ പറ്റില്ല. അധവാ വെള്ളം ഉപയോഗിച്ച് മുഖമോ കൈയ്യോ കഴുകിയാല്‍ ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന, പുകച്ചില്‍ തുടങ്ങിയവ നിയയ്ക്കുണ്ടാവും.

Also read:പ്രിയങ്ക ചോപ്രയുടെ ഉടലും തലയും മമതാ ബാനര്‍ജിയുടെ മുഖവും; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബിജെപി നേതാവ് റിമാന്‍ഡില്‍

കുളിക്കാനോ വിയര്‍ക്കാനോ കരയാനോ പറ്റില്ല. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വേദനയാണ് ഇത് നിയയ്ക്ക് നല്‍കുക. വെള്ളത്തോടുള്ള അലര്‍ജി കാരണം നിയയ്ക്ക് വീടിനു പുറത്തേക്ക് പോവാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. ഈ അവസ്ഥ കാരണം ഇന്‍ഷുറന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ആയിരുന്ന നിയയ്ക്ക ജോലി പോലും ഉപേക്ഷിക്കേണ്ടുവന്നു.

അഞ്ച് വയസ്സിലാണ് നിയയില്‍ ഈ പ്രശ്‌നങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയത്. പ്രായമേറുംതോറും പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി. 2013ഓടെ അലര്‍ജി രൂക്ഷമായി. വല്ലപ്പോഴും വന്നിരുന്ന പ്രശ്‌നം പതിവായി മാറി. ചികിത്സകള്‍ പലതും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അലര്‍ജിയുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിട്ടില്ല.

Also read:ഒച്ചയുണ്ടാക്കാതെ വരും, പിന്നെ മെല്ല അടുക്കള വാതില്‍ തുറന്ന് കലത്തില്‍ തുമ്പിക്കൈയിട്ട് ചോറു മുഴുവന്‍ വാരിത്തിന്നും; ഇത് ബംഗാളിലെ അരിക്കള്ളന്‍ ആന

‘ഞാന്‍ ദിവസം മുഴുവന്‍ ഫാനിന്റേയും എസിയുടേയും ചുവട്ടിലാണ്. വീട്ടിലെ ജോലികള്‍ ചെയ്താലോ പുറത്തേക്കിറങ്ങിയാലോ കടുത്ത വേദനയാണ് അനുഭവപ്പെടുക. മഞ്ഞും മഴയും വെയിലും എനിക്ക് പേടിയാണ്. വേദന കടിച്ചമര്‍ത്തിയാണ് എന്റെ ഓരോ ദിവസവും കടന്നുപോവുന്നത്.’-നിയ പറയുന്നു.

DONT MISS
Top