‘ഒരു സാധനം പണയം വെയ്ക്കാനുണ്ട്, അത്ര വലിയ ഉപയോഗമുള്ളതൊന്നുമല്ല, ഏഴര മാസം പ്രായമുണ്ട്, ഇതിനെ പണയം വെച്ചാല്‍ എനിക്കെന്ത് കിട്ടും’? കുഞ്ഞിനെ പണയം വെക്കാനൊരുങ്ങിയ പിതാവിനെ പൊലീസ് പൊക്കിയപ്പോള്‍

പിഞ്ചുകുഞ്ഞിനെയുംകൊണ്ട് കടയിലെത്തിയ യുവാവ് ചോദിച്ച് ചോദ്യം കേട്ട് കടക്കാരന്‍ ഒന്നമ്പരന്നു. ‘പണയം വയ്ക്കാന്‍ തന്റെ കയ്യിലൊരു സാധനമുണ്ട്. അത്ര വലിയ ഉപയോഗമുള്ളതൊന്നുമല്ല, ഒരു ഏഴ് ഏഴര മാസം പ്രായമുണ്ട്, ഇതിവിടെ പണയം വെച്ചാല്‍ എനിക്കെന്ത് കിട്ടുമെന്നായിരുന്നു’ യുവാവിന്റെ ചോദ്യം. ചോദ്യം കേട്ട് അമ്പരന്ന കടയുടമയോട് വീണ്ടും കുഞ്ഞിനെ പണയം വെയ്ക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് യുവാവ് അന്വേഷിച്ചുകൊണ്ടിരുന്നു. കൗണ്ടറില്‍ കുഞ്ഞിനെ കിടത്തിക്കൊണ്ടായിരുന്നു ഇയാളുടെ അന്വേഷണം. ഫ്‌ളോറിഡയിലെ ഗള്‍ഫ് കോസ്റ്റിലുള്ള ഒരു കടയുടമയ്ക്കാണ്് വ്യത്യസ്ഥമായ അനുഭവമുണ്ടായത്. യുവാവിന്റെ പെരുമാറ്റത്തില്‍ ദേഷ്യം കയറിയ കടയുടമ ഉടന്‍തന്നെ പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. അപ്പോഴേയ്ക്കും യുവാവ് സ്ഥലം വിട്ടു.

ബൈക്കില്‍ കയറാത്തതിന് നടുറോഡില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിക്കൊന്നു

ഇതിനിടെ യുവാവ് കുഞ്ഞിനെ പണയം വെയ്ക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ആരോ വീഡിയോയെടുത്ത് സോഷ്യല്‍മീഡിയയിലിട്ടു. വീഡിയോ വൈറലായതോടെ കാര്യങ്ങള്‍ കൈവിട്ടുപോയതറിഞ്ഞ യുവാവ് പൊലീസിന് മുന്‍പില്‍ കീഴടങ്ങാനൊരുങ്ങവെ പൊലീസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ കുഞ്ഞിനെ പണയം വെക്കാന്‍ ശ്രമിച്ചതല്ലെന്നും ഒരു തമാശയ്ക്കുവേണ്ടി ചെയ്തതാണെന്നും യുവാവ് പറഞ്ഞു. കടയുടമയെ വെറുതെ പറ്റിക്കാന്‍ മാത്രമായിരുന്നു ഉദ്ദേശം. ആരെങ്കിലും ഇതിന്റെ വീഡിയോയെടുത്ത് വൈറലാക്കിയാല്‍ നല്ലതാണെന്നാണ് താന്‍ കരുതിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

നീ എന്താ കരുതിയിരുന്നത്, ഒരു ആണിനെ കെട്ടി ജീവിക്കാം എന്നോ? നിനക്ക് നാണമില്ലേ ഇമ്മാതിരി വൃത്തികേട് ചെയ്യാന്‍?; താന്‍ ഗേ ആണെന്ന് മാതാപിതാക്കളോട് തുറന്നുപറഞ്ഞ അനുഭവം പങ്കുവെച്ച് യുവാവ്

എന്നാല്‍ പൊലീസ് വിവരമന്വേഷിച്ചപ്പോള്‍ യുവാവ് തമാശ പറയുകയായിരുന്നില്ലെന്നും തന്നോട് ഗൗരവത്തില്‍ തന്നെയാണ് സംസാരിച്ചതെന്നും അയാള്‍ കുട്ടിയെ പണയം വെയ്ക്കാന്‍ തന്നെയാണ് വന്നതെന്നും കടയുടമ പൊലീസിനോട് പറഞ്ഞു. എന്നാല്‍ താന്‍ തമാശ കാണിച്ചതാണെന്നുള്ള വാദത്തില്‍ യുവാവ് ഉറച്ചുനിന്നതോടെ പൊലീസ് ഇയാളെ താക്കീത് നല്‍കി വിട്ടയച്ചു. ഇയാളുടെ പേരില്‍ കേസെടുത്തിട്ടില്ല.

DONT MISS
Top