ആഭ്യന്തര ഹജ്ജ് -ഉംറ തീര്‍ത്ഥാടകരുടെ പാക്കേജ് നിരക്കുകള്‍ പ്രഖ്യാപിച്ചു

മക്ക: ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ പാക്കേജ് നിരക്കുകള്‍ ഹജ്ജ് -ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്. 12000 റിയാല്‍ കൂടിയ ഗണത്തിലെ നിരക്ക്. പാക്കേജുകളില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുകയും പേരുകളില്‍ മാറ്റങ്ങളും ഇത്തവണ വരുത്തിയിട്ടുണ്ട്.

also read:തൃശ്ശൂര്‍ പുറ്റേക്കരയില്‍ ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

ജനറല്‍ പാക്കേജ് വിഭാഗത്തിന്റെ പേര് അല്‍ ദിയാഫ എന്നാക്കി. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജിന്റെയും അല്‍മുയസ്സര്‍ പാക്കേജിന്റെയും പേരുകള്‍ ഇക്കോണമി 1, ഇക്കോണമി 2 എന്നാക്കിയും മാറ്റി. ഓരോ കാറ്റഗറിയിലും എ, ബി, സി, ഡി, ഇ എന്നീ ഇനങ്ങളില്‍ നേരിയ വ്യത്യാസത്തില്‍ നിരക്ക് നിശ്ചയിട്ടുണ്ട്. 5708 മുതല്‍ 8099 റിയാല്‍ വരെയുള്ള നിരക്കുകളാണ് വിവിധ ഗണത്തില്‍ മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

also read:ആനയുടെ ആരോഗ്യനില തൃപ്തികരം, മദപ്പാടില്ല; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി

ഹജ്ജ് സര്‍വീസ് കമ്പനികളുടെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഏകീകൃത മാതൃകയിലുള്ള യൂണിഫോം ബാധകമാക്കുന്നതിനും തീരുമാനമായി. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന തൊഴിലാളികള്‍ക്കും ഏകീകൃത യൂണിഫോം ബാധകമാക്കും. കൂടാതെ ഓരോ പാക്കേജുകളും നടപ്പിലാക്കുന്ന സര്‍വീസ് കമ്പനികളുടെ സൈന്‍ ബോര്‍ഡുകള്‍ക്കും ഏകീകൃത നിറം നല്‍കും.

DONT MISS
Top