വെള്ളപ്പൊക്കത്തില്‍ രൂപപ്പെട്ടത് പ്ലാസ്റ്റിക് നദി(വീഡിയോ)

മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റുമേനിയന്‍ ജനതയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ നാശനഷ്ടങ്ങളെക്കാള്‍ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ ഭീതിയുളവാക്കുന്ന ദൃശ്യമാണ് ഇവിടെനിന്നും പുറത്തുവരുന്നത്. വെള്ളപ്പൊക്കത്തോടൊപ്പം പ്ലാസ്റ്റിക് നദി തന്നെയാണ് രൂപപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

also read: പൊട്ടിയൊഴുകുന്ന കക്കൂസ് മാലിന്യം, ചീഞ്ഞളിഞ്ഞ ആഹാര അവശിഷ്ടങ്ങളുടെ കൂന; പ്രശ്‌നം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികളെ പിടിച്ച് പുറത്താക്കി സൂപ്രണ്ട് (വീഡിയോ)

മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ വളരെ മോശം റെക്കോര്‍ഡാണ് യൂറോപ്യന്‍ രാജ്യമായ റുമേനിയയ്ക്ക് ഉള്ളത്. നാലോ അഞ്ചോ ശതമാനം മാലിന്യം മാത്രമാണ് സംസ്‌കരിക്കുകയോ പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വെറുതെ വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇതു തന്നെയാണ് വെള്ളപ്പൊക്കത്തോടൊപ്പം ഇത്രയും അധികം മാലിന്യങ്ങള്‍ ഒഴുകി വരാന്‍ കാരണമായത്.

also read: ചെവിയില്‍ ചൊറിച്ചിലുമായി ആശുപത്രിയില്‍ എത്തി; ഡോക്ടര്‍ നീക്കം ചെയ്തത് ജീവനുള്ള ചിലന്തിയെ (വീഡിയോ)

നദി കരകവിഞ്ഞ് ഒഴുകിയപ്പോള്‍ അതൊടൊപ്പം കരയില്‍ ഉണ്ടായിരുന്ന മാലിന്യങ്ങളും ഒഴുകിയെത്തി. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിന്റെ പേരില്‍ റുമേനിയന്‍ സര്‍ക്കാരിന് വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

DONT MISS
Top