ചെവിയില്‍ ചൊറിച്ചിലുമായി ആശുപത്രിയില്‍ എത്തി; ഡോക്ടര്‍ നീക്കം ചെയ്തത് ജീവനുള്ള ചിലന്തിയെ (വീഡിയോ)

അസഹനീയമായ ചെവി ചൊറിച്ചിലുമായി ആശുപത്രിയില്‍ എത്തിയ രോഗിയുടെ ചെവിയില്‍ നിന്നും ഡോക്ടര്‍ നീക്കം ചെയ്തത് ജീവനുള്ള ചിലന്തിയെ. ചൈനയിലാണ് സംഭവം നടന്നത്. ലീ എന്ന രോഗിയാണ് അസഹനീയമായ ചൊറിച്ചിലുമായി ആശുപത്രിയില്‍ എത്തിയത്.

ചെവി  ചൊറിയുകയാണെന്നും തനിക്ക് കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതായുമാണ് ലീ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ചെവി പരിശോധിച്ച ഡോക്ടര്‍ക്ക് ഒന്നും കാണാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്.

വിശദമായ പരിശോധനയിലാണ് ചെവിക്കുള്ളില്‍ എട്ടുകാലിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെട്ടെന്നു തന്നെ ചെവിയില്‍ നിന്നും ഡോക്ടര്‍മാര്‍ എട്ടുകാലിയെ നീക്കം ചെയ്യുകയായിരുന്നു.

DONT MISS
Top