ഓട്ടോയോടിച്ച് വധു മണ്ഡപത്തിലേക്ക്, പിന്നില്‍ അമ്മയും സഹേദരങ്ങളും; ബിഎഡ്കാരി മഹിമയുടെ വിവാഹം അച്ഛന്റെ ആഗ്രഹം പോലെ നടന്നപ്പോള്‍

ഉഴവൂര്‍: വെളുപ്പ്, നീല ബലൂണുകളാല്‍ അലങ്കരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റില്‍ വധു. പിന്നില്‍ യാത്രക്കാരായി അമ്മയും ബന്ധുക്കളും. വധു ഓടിച്ച ഓട്ടോയുടെ പിന്നില്‍ മുപ്പതിലേറെ ഓട്ടോകളിലായി മറ്റുബന്ധുക്കളും. ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളി പെരുന്താനം മാമലയില്‍ മോഹനന്‍ നായരുടെ മകള്‍ മഹിമയാണ് വിവാഹ ദിനത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കല്യാണ പന്തലിലേക്ക് എത്തിയത്.  ഓട്ടോറിക്ഷാ ഡ്രൈവറായ മോഹനന്റെ സ്വപ്‌നമാണ് ആ ദിവസം. വെള്ളിയാഴ്ച രാവിലെ നിരനിരയായി കല്യാണവേദിയിലേക്ക് ഓട്ടോറിക്ഷകള്‍ നീങ്ങുമ്പോള്‍ മുന്നിലെ ഓട്ടോറിക്ഷ ഓടിച്ചത് കല്യാണപെണ്ണ് മഹിമയായിരുന്നു.

also read:“സോറി ഇങ്ങളല്ല വേറൊരു രാമനുണ്ട്”; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ കെ സുരേന്ദ്രനേയും ബിജെപിയെയും ട്രോളി സോഷ്യല്‍ മീഡിയ

ഉഴവൂര്‍ പെരുന്താനത്ത് മാമലയില്‍ മോഹനന്‍നായരുടെയും ലീലാമണിയുടെയും മകളാണ് മഹിമ. പട്ടാമ്പി കൊപ്പം പ്രേംനിവാസില്‍ രാജഗോപാലന്റെയും പുഷ്പയുടെയും മകന്‍ സൂരജാണ് വരന്‍. കുറിച്ചിത്താനം പൂത്തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വരന്‍ സൂരജ് ബഹ്‌റൈനിലാണ് ജോലിചെയ്യുന്നത്. വിവാഹവേദിയില്‍നിന്ന് സദ്യ നടക്കുന്നിടത്തേക്കും തിരികെ മഹിമയുടെ വീട്ടിലേക്കും എല്ലാം ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു യാത്ര.

also read:തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം; കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാല്‍ അമ്മയ്ക്ക് ജാമ്യം ലഭിച്ചു

കാല്‍ നൂറ്റാണ്ടായി ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മോഹനന്‍. ഡ്രൈവിങ് തല്‍പര്യമുള്ള മകള്‍ മഹിമ 2 വര്‍ഷം മുന്‍പ് ഓട്ടോ ഓടിക്കാന്‍ ലൈസന്‍സ് നേടി. മഹിമ മിക്ക ദിവസവും വണ്ടി ഓടിക്കാറുണ്ട്. അടുത്തകാലത്തായി കൃഷിപ്പണികളിലേക്കുകൂടി തിരിഞ്ഞതിനാല്‍ മോഹനന്‍നായര്‍ അധിക സമയം ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ചെലവഴിക്കാറില്ല. മഹിമ ബിഎഡ് പഠനം പൂര്‍ത്തിയാക്കി. വിവാഹനിശ്ചയത്തിനും മഹിമ ഓട്ടോറിക്ഷ ഓടിച്ചാണ് ഹാളില്‍ എത്തിയിരുന്നത്.  വിവാഹത്തിനും ഓട്ടോറിക്ഷ ഒടിച്ച് മണ്ഡപത്തിലേക്ക് എത്തണം എന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് മഹിമ.

DONT MISS
Top