കുവൈറ്റില്‍ ജോലിക്കിടെ ഇന്ത്യന്‍ നഴ്സിന് നേരെ ആക്രമണം

പ്രതീകാത്മക ചിത്രം

കുവൈറ്റ് സിറ്റി: ജോലിക്കിടെ ഇന്ത്യക്കാരിയായ സ്റ്റാഫ് നഴ്സ് അക്രമണത്തിനിരയായി. കുവൈറ്റിലെ സബാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സാണ് ബിദൂനി യുവാവിന്റെ കയ്യേറ്റത്തിന് ഇരയായത്. ആക്രമണത്തില്‍ കണ്ണിനു താഴെ പരിക്കേറ്റ നഴ്സിന് നാല് സ്റ്റിച്ചോളമുണ്ട്. പ്രാദേശിക ദിനപത്രം അല്‍-റായാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം അറീയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ്, യുവാവിനെ അറസ്‌റ് ചെയ്യുകയും. ജോലിക്കിടെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും ഇന്ത്യക്കാരിയായ മറ്റൊരു സ്റ്റാഫ് നഴ്സിന് മെറ്റേര്‍ണ്ണിറ്റി ആശുപത്രിയില്‍ വെച്ച് ഒരു ജോര്‍ദാനിയന്‍ പൗരന്റെ ആക്രമണത്തിന് വിധേയമാകേണ്ടി വന്നിട്ടുണ്ട്.

DONT MISS
Top