“പപ്പിയെ അച്ഛ കണ്ണിനും തലയ്ക്കും അടിച്ചു, കാലില്‍തൂക്കി തറയിലേക്ക് വലിച്ചെറിഞ്ഞു, അച്ഛയും അമ്മയും കൂടെ പപ്പിയെ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി”; തൊടുപുഴ ഏഴുവയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ കുടുക്കിയത് ഇളയകുട്ടിയുടെ മൊഴി

തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസ്സുകാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയായ അഞ്ജനയുടെ അറസ്റ്റിന് വഴിതെളിച്ചത്ഇളയകുട്ടിയുടെ മൊഴി. അമ്മയുടെ കാമുകന്‍ ഏട്ടനെ മര്‍ദ്ദിക്കുന്നതിനു ദൃക്‌സാക്ഷിയായ ഇളയകുട്ടി തന്റേതായ വാക്കുകളില്‍ പൊലീസിന് മുന്നില്‍ എല്ലാം രേഖപ്പെടുത്തിയിരുന്നു. ‘പപ്പിയെ അച്ഛ അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചു. കാലില്‍ പിടിച്ച് വലിച്ചു. തറയില്‍വീണ പപ്പി എണീറ്റില്ല. തറയില്‍ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്. അച്ഛയും അമ്മയും കൂടെ പപ്പിയെ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി…” കൊടിയ ക്രൂരതയെ കുറിച്ച് ആ കുരുന്ന് വിവരിച്ചത് ഇങ്ങനെയായിരുന്നു.

Also read:വെറും കൊമ്പനല്ല, ഇത് കൊലകൊമ്പന്‍; എഴുന്നള്ളിപ്പിനായി ആനയ്ക്ക്പരം ഉപയോഗിച്ചത് കെഎസ്ആര്‍ടിസി ബസ്

ചേട്ടന്‍ എന്നു അവന്റെ പ്രിയപ്പെട്ട പപ്പി ആയിരുന്നു. തന്റെ പ്രിയപ്പെട്ട പപ്പിക്ക് എന്തോ സംഭവിച്ചു എന്നു മാത്രം അവന് അറിയാം. സംഭവത്തെ കുറിച്ചു മൊഴിയെടുക്കാനായി ആശുപത്രിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എത്തിയിരുന്നു. അവര്‍ക്ക് മുന്നിലും അവര്‍ തന്റെ കണ്‍മുന്നില്‍ നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞു. ഈ കുരുന്നിന്റെ വാക്കുകളിലൂടെയാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. സാരമായി പരിക്കേറ്റ കുട്ടിയിപ്പോള്‍ അച്ഛന്റെ കുടുംബത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഏഴു വയസ്സുകാരന്റെ തലയില്‍ കടുത്ത പ്രഹരമേല്‍പ്പിച്ചെന്നും കാലില്‍തൂക്കി തറയിലേക്ക് വലിച്ചെറിഞ്ഞെന്നും നാലുവയസ്സുകാരന്‍ പറഞ്ഞെന്ന് തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ജോസഫ് അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു.
യിരുന്നു.

കുറ്റതൃത്യം മറച്ചുവെച്ചതിനും തെളിവു നശിപ്പിക്കാന്‍ സഹായിച്ചതിനുമാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ബാലനീതി വകുപ്പ് 75ാം വകുപ്പ് പ്രപകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്നു കുട്ടിയുടെ അമ്മയായ അഞ്ജന.

Also read:തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണം, ആദ്യമായി പൂരം കാണാന്‍ ഇക്കുറി തൃശൂരില്‍ ഉണ്ടാകും: സുരേഷ് ഗോപി

കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക, ശാരീരിക സമ്മര്‍ദം എല്‍പ്പിക്കുക തുടങ്ങിയവയാണ് 75ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഭര്‍ത്താവ് മരിച്ച ശേഷമാണ് യുവതി അരുണിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഇവരുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് ഹൃദയാഘാതംമൂലം മരണപ്പെട്ടിരുന്നു. ഇതിനു ശേഷം എട്ട് മാസമായി യുവതിയും രണ്ട് കുട്ടികളും അരുണിനൊപ്പമാണ് താമസിക്കുന്നത്. പത്താംക്ലാസില്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച വ്യക്തിയാണ് കുട്ടികളുടെ അമ്മയായ യുവതി. അവര്‍ ബിടെക് ബിരുദധാരിയുമാണ്. അരുണിന്റെ സ്വഭാവ വൈകൃതങ്ങളും ക്രിമിനല്‍ പശ്ചാത്തലവുമെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് യുവതി അരുണിനൊപ്പം ജീവിക്കാന്‍ തയ്യാറായത്. ഭാര്യഭര്‍ത്താക്കന്മാരാണെന്നാണ് തൊടുപുഴയിലെ നാട്ടുകാരെ ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്.

Also read:തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകം; അമ്മയെ അറസ്റ്റ് ചെയ്തു

ഭയംകൊണ്ടാണ് ഇതുവരെ ആരോടും ഒന്നും പറയാതിരുന്നത്. അയല്‍ക്കാരോട് അധികം സംസാരിക്കുന്നത് അരുണ്‍ വിലക്കിയിരുന്നു. കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഏഴുവയസ്സുകാരനെ അരുണ്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി യുവതിയോടൊപ്പം പുറത്തുപോയി വന്ന ഇയാള്‍ കട്ടിലില്‍ ഇളയകുട്ടി മൂത്രമൊഴിച്ചത് കണ്ടാണ് പ്രകോപിതനായത്. അനുജനെ ബാത്‌റൂമില്‍ കൂട്ടിക്കൊണ്ടുപോകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് ഇയാള്‍ ഉറങ്ങിക്കിടന്ന മൂത്തകുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഉപദ്രവിച്ചത്. യുവാവിന്റെ ക്രൂരമായ സ്വഭാവത്തെപ്പറ്റി സ്‌കൂളില്‍ പറഞ്ഞെന്ന് ആരോപിച്ചും കുട്ടിയെ മര്‍ദിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ഇളയ കുഞ്ഞിനെയും മര്‍ദ്ദിച്ചുവെന്നും കുട്ടിയെ താഴെയിട്ട് പല തവണ ചവിട്ടുകയും അലമാരയ്ക്കുള്ളില്‍ വച്ച് ഞെരിച്ചുവെന്നും യുവതി നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

DONT MISS
Top