സൗദിയില്‍ വിദേശികള്‍ക്ക് പുതിയ ഇഖാമ വരുന്നു; പ്രിവിലേജ്ഡ് ഇഖാമക്ക് ശൂറ കൗണ്‍സില്‍ അനുമതി നല്‍കി

സൗദി അറേബ്യ: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് പുതിയ ഇഖാമ (താമസ രേഖ) വരുന്നു. ഉയര്‍ന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. താത്കാലികമായി നല്‍കുന്ന ഇഖാമയും ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമയും വിദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്.

also read:“ഇന്ത്യയുടെ ഭിന്നിപ്പിക്കല്‍ ചീഫ്”, മോദിയുടെ തൊലിയുരിഞ്ഞ് ടൈം മാഗസിന്‍; രാജ്യം ഏറ്റവും വലിയ രീതിയില്‍ വിഭജിക്കപ്പെട്ട സമയമമെന്നും നിരീക്ഷണം

മലയാളികളടക്കമുള്ള പ്രവാസികളുടെ ബന്ധുക്കള്‍ക്ക് വലിയ തൊഴില്‍സാധ്യത നല്‍കുന്നതാണ് പുതിയ തീരുമാനം നല്‍കുന്നത്. ഇതുവരെ വിദേശികളുടെ കുടുംബത്തിനുമാത്രമായിരുന്നു ഇഖാമയില്‍ സൗദിയില്‍ താമസിക്കാന്‍ കഴിഞ്ഞിരുന്നത്. ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമയില്‍ വിദേശികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. ഇത്തരം ഇഖാമയുള്ളവര്‍ക്ക് കുടുംബത്തിനുപുറമേ ബന്ധുക്കളെയും കൊണ്ടുവരാനാകും.

also read:ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി; കേസ് കൊടുക്കാന്‍ അഞ്ച് വര്‍ഷം വൈകിയതെന്താണെന്ന് സരിതയോട് സുപ്രിം കോടതി; ഹര്‍ജി തള്ളി

നിതാഖാത് നിയമം ശക്തമാക്കിയതോടെ നഷ്ടമായ അവസരങ്ങള്‍ ഒരുപരിധിവരെ വീണ്ടെടുക്കുന്നതാണ് പുതിയ ഇഖാമ. വിദേശ നിക്ഷേപകരെയും വ്യവസായികളെയും ആകര്‍ഷിക്കാനാണ് പുതിയനിയമം കൊണ്ടുവരുന്നത്. പുതിയ ഇഖാമയിലൂടെരാജ്യത്ത് സ്ഥം വാങ്ങാനും വീടുകള്‍ ,വാഹനങ്ങള്‍ എന്നിവ സ്വന്തമാക്കാനും സാധിക്കും. ആര്‍ക്കൊക്കെയാകും ഇത്തരം ഇഖാമ ലഭിക്കുകയെന്നതിന്റെ പട്ടിക മന്ത്രാലയം ഉടന്‍ പുറത്തിറക്കും.

DONT MISS
Top