കൊച്ചിയില്‍ കാര്‍ ആക്രമിച്ച് 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കൊച്ചി: ആലുവ ഇടയാറിലെ കാര്‍ തകര്‍ന്ന് വന്‍ സ്വര്‍ണ്ണ കവര്‍ച്ച. എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വര്‍ണ കമ്പനിലേക്ക് കാറില്‍ കൊണ്ടുപോയ 25 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.

also read: ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍; ഹൃദയത്തിന് തകരാറുള്ള നവജാത ശിശുവിന്റെ ആദ്യഘട്ട ചികിത്സ വിജയകരം

ബൈക്കില്‍ എത്തിയ രണ്ടുപേരാണ് കാര്‍ ആക്രമിച്ചത്. സിആര്‍ജി മൈറ്റല്‍സ് കമ്പനിയുടെ മുന്നില്‍ എത്തിയപ്പോഴാണ് സംഘം കാര്‍ ആക്രമിച്ചത്. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത ആക്രമികള്‍ സ്വര്‍ണം കവര്‍ന്ന് അതുമായി കടന്നു കളയുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണം ഇവിടേക്ക് കൊണ്ടുവരുന്നത് മുന്‍കൂട്ടി അറിയുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.

DONT MISS
Top