ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍; ഹൃദയത്തിന് തകരാറുള്ള നവജാത ശിശുവിന്റെ ആദ്യഘട്ട ചികിത്സ വിജയകരം

കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ച നവജാതശിശുവിന്റെ ആദ്യ ഘട്ട ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ കൃത്യമായ ഇടപെടല്‍ മൂലമാണ് നവജാത ശിശുവിനെ പെരിന്തല്‍മണ്ണയില്‍ നിന്നും കൊച്ചിയിലേക്ക് എത്തിക്കാന്‍ സാധിച്ചത്.

also read: “ടീച്ചറുടെ ആ വാക്കുകളും കരുതലുമാണ് ഞങ്ങളുടെ കരുത്ത്, ഇന്നും ആ അമ്മയുടെ സ്‌നേഹം ഞങ്ങള്‍ക്കൊപ്പമുണ്ട്”; ശൈലജ ടീച്ചറെക്കുറിച്ച് ലിനിയുടെ ഭര്‍ത്താവ് പറയുന്നു

കുഞ്ഞിന്റെ ഹൃദയത്തിന് ദ്വാരമുണ്ടെന്നും ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാല്‍വ് ഇല്ലെന്നും ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം എടക്കര സ്വദേശികളായ ഷാജഹാന്റെയും ജംഷീലയുടെയും രണ്ട് ദിവസം പ്രായമായ കുഞ്ഞിനെയാണ് വിദഗ്ധ ചികിത്സക്കായി കൊച്ചിയില്‍ എത്തിച്ചത്.

also read: ടീച്ചറേ, വേറൊരു വഴിയുമില്ലാത്തതുകൊണ്ടാണ്, എന്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് യുവാവ്; ഇതാ ആംബുലന്‍സ് പുറപ്പെട്ടുവെന്ന് മറുപടി; നമുക്കൊരു സര്‍ക്കാരുണ്ടെന്ന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തി ശൈലജ ടീച്ചര്‍

രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സി പരീക്ഷയില്‍ എഴുതിയ എല്ലാ വിഷയങ്ങളിലും മികച്ച വിജയം നേടിയ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഇട്ട പോസ്റ്റിനു താഴെയാണ് ജിയാസ് എന്ന യുവാവ് സഹായമഭ്യര്‍ത്ഥിച്ച് കമന്റിട്ടത്. രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കമന്റിന് മറുപടിയുമായി ടീച്ചറെത്തി. ആശുപത്രിയില്‍ വിളിച്ച് സംസാരിച്ചുവെന്നും ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു ടീച്ചറുടെ മറുപടി. പെരിന്തല്‍ മണ്ണയില്‍ നിന്നും പുലര്‍ച്ചയോടെ തന്നെ കുട്ടിയെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

DONT MISS
Top