സോണിയെ മറികടന്ന് ആദ്യ 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറയുമായി സാംസങ്

സോണിയെ മറികടന്ന് ആദ്യ 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറയുമായി സാംസങ് രംഗത്ത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന റസലൂഷനിലുള്ള ക്യാമറ സെനന്‍സറാണിത്. പിക്‌സല്‍ മെര്‍ജിങ് ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈയ്ക് അല്‍ഗൊരിതവും ഉപയോഗിച്ചാണ് 64 മെഗാപിക്‌സല്‍ ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂ1 നിര്‍മിച്ചിരിക്കുന്നത്.

also read:വലതുകണ്ണിന് കാഴ്ച്ചയില്ല, നിയന്ത്രിക്കാന്‍ ചുറ്റിലും നാല് പാപ്പാന്‍മാര്‍, ചെറിയ പിണക്കംപോലും ദുരന്തത്തിന് കാരണമായേക്കാം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന നിലപാടിലുറച്ച് അധികൃതര്‍

സാധാരണ ക്യാമറയില്‍ 60 ഡെസിബല്‍ വരെ ഡൈനാമിക് റേഞ്ച് ആണ് ലഭിക്കുന്നത്. എന്നാല്‍ ഇവിടെ 100 ഡെസിബല്‍ വരെ റിയല്‍ ടൈം ഹൈ ഡൈനാമിക് റേഞ്ച് ലഭിക്കും. പ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന ഡ്യുവല്‍ കണ്‍വേര്‍ഷന്‍ ഗെയ്ന്‍ സംവിധാനം ജിഡബ്ല്യു1 സെന്‍സറിലുണ്ടാവും. ഫെസ് ഡിറ്റക്ഷന്‍ സംവിധാനം വഴി 40 എഫ്പിഎസില്‍ ഫുള്‍ എച്ച്ഡി റെക്കോഡിങിനും അവസരം ഒരുക്കുന്നുണ്ട്.

also read:വിമര്‍ശനങ്ങള്‍ക്കൊടുവില്‍ അഴിച്ചുപണി; മൂന്ന് താരങ്ങളോട് റയല്‍ വിടാന്‍ സിദാന്റെ താക്കീത്

48 മെഗാപിക്‌സലിന്റെ മറ്റൊരു പുതിയ സെന്‍സറും സാംസങ് പ്രഖ്യാപിച്ചു, ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈക് അല്‍ഗൊരിതവും ഉപയോഗിച്ചുള്ള ഈ സെന്‍സറില്‍ കുറഞ്ഞ പ്രകാശത്തിലുള്ള ഫോട്ടോഗ്രഫി മെച്ചപ്പെടും. നിലവില്‍ ഈ രണ്ട് സെന്‍സറുകളും ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി നോട്ട് 10 ല്‍ ഒരു പക്ഷെ 64 എംപി ക്യാമറയാവും ഉപയോഗിക്കുക. സോണിയുടെ 48 എംപി ഐഎംഎക്‌സ്586 സെന്‍സറിനെ പരാജയപ്പെടുത്തിയാണ് സാംസങ് പുതിയ ക്യാമറ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

DONT MISS
Top