ലൈവായി ജീവനുള്ള നീരാളിയെ കഴിക്കാന്‍ ശ്രമം; ഒടുവില്‍ നിലവിളിച്ച് യുവതി (വീഡിയോ)

ലൈവ് സ്ട്രീമിംഗിനിടെ ജീവനുള്ള നീരാളിയെ കഴിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ച യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനീസ് വ്‌ളോഗറായ യുവതിയാണ് ലൈവായി ജീവനുള്ള നീരാളിയെ കഴിക്കാനുള്ള ശ്രമം നടത്തിയത്.

also read: സിഖ് വിരുദ്ധ കലാപം; രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് ബിജെപി

വളരെ ആത്മവിശ്വാസത്തോടെയാണ് യുവതി നീരളിയുമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. കയ്യില്‍ പിടിച്ചിരുന്ന നീരാളിയെ കഴിക്കാനായി യുവതി വായയ്ക്ക് സമീപത്തേക്ക് കൊണ്ടുവന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലുമായി ഇറുക്കാന്‍ ആരംഭിച്ചിരുന്നു.

also read: കാര്യങ്ങളുടെ പോക്ക് ശരിയല്ല; മുന്നറിയിപ്പ് നല്‍കി മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം

നീരാളി ഇറുക്കാന്‍ ആരംഭിച്ചതോടെ യുവതിയുടെ ആത്മവിശ്വാസം മുഴുവനും പോയി. നീരാളിയെ ഇറുക്കിപ്പിടിച്ച ഭാഗങ്ങളില്‍ നിന്നും വിടുവിക്കാനായി ശ്രമം നടത്തുന്നുണ്ടെങ്കിലും അതിന് സാധിച്ചില്ല. വേദന ശക്തമായതോടെ യുവതില്‍ ലൈവില്‍ നിലവിളിക്കാന്‍ അരംഭിച്ചു. ഒടുവില്‍ ശക്തമായി പിടിച്ചു വലിച്ചപ്പോഴാണ് നീരാളിയെ പറിച്ച് മാറ്റാന്‍ സാധിച്ചത്. നീരാളിയെ മാറ്റിയപ്പോള്‍ യുവതിയുടെ മുഖത്തുനിന്നും രക്തം വരുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

DONT MISS
Top