300 കിലോയില്‍ നിന്നും 86 കിലോയാക്കി; ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത സാധാരണ ജീവിതത്തിലേക്ക്

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിതയായ അമിത രാജാനി ശസ്ത്രക്രിയലൂടെ ഭാരം കുറച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 300 കിലോ ഭാരം ഉണ്ടായിരുന്ന അമിത നാല് വര്‍ഷം കൊണ്ട് ഭാരം 86 കിലോയാക്കിയിരിക്കുന്നത്. ഭാരക്കൂടുതല്‍ കാരണം ബെഡില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കാതെ ജീവിത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാനും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നതിന്റെയും  സന്തോഷത്തിലാണ് അമിത ഇപ്പോള്‍.

also read: “ആന മനുഷ്യനെ കൊല്ലും എന്നതുകൊണ്ടാണ് ഒഴിവാക്കിയതെങ്കില്‍ റോഡ് നാലുവരിയാക്കണം”, വിചിത്രവാദവുമായി അനില്‍ അക്കര എംഎല്‍എ

ജനിച്ചപ്പോള്‍ സാധാരണ കുഞ്ഞുങ്ങളുടെ ഭാരം മാത്രമായിരുന്നു അമിതയ്ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ആറാം വയസുമുതല്‍ അമിതയുടെ ഭാരം കൂടാന്‍ തുടങ്ങി. 16 വയസായപ്പോഴേക്കും അമിതയുടെ ഭാരം 126 കിലോയായിരുന്നു. ഒടുവില്‍ അമിതയുടെ ഭാരം 300 കിലോയില്‍ എത്തി. അതോടെ  ജീവിതം നാല് ചുമരുകള്‍ക്കിടയിലുള്ള ബെഡില്‍ മാത്രമായി ഒതുങ്ങേണ്ടി വന്നു.

ഭാരം അമിതമായി കൂടിയതോടെ അസുഖങ്ങളും വരാന്‍ തുടങ്ങി. എന്ത് ആവശ്യങ്ങളും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയുമായി. ഇന്ത്യയിലും യുകെയിലുമായി നിരവധി ചികിത്സകള്‍ നടത്തിയിരുന്നവെങ്കിലും യാതൊരു ഫലം ഉണ്ടിയില്ല. ചികിത്സകള്‍ ഫലിക്കാതായതോടെ കുടുംബം മന്ത്രവാദം വരെ ചെയ്യാന്‍ ആരംഭിച്ചു. ഒടുവില്‍ മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോക്ടറായ ശശാങ്ക് ഷായാണ് അമിതയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

also read: “ടീച്ചറുടെ ആ വാക്കുകളും കരുതലുമാണ് ഞങ്ങളുടെ കരുത്ത്, ഇന്നും ആ അമ്മയുടെ സ്‌നേഹം ഞങ്ങള്‍ക്കൊപ്പമുണ്ട്”; ശൈലജ ടീച്ചറെക്കുറിച്ച് ലിനിയുടെ ഭര്‍ത്താവ് പറയുന്നു

രണ്ട് മാസം അമിതയെ പൂര്‍ണമായും നിരീക്ഷങ്ങള്‍ക്ക് വിധേയമാക്കിയതിനു ശേഷമാണ് ശശാങ്ക് ഷാ ചികിത്സ ആരംഭിച്ചത്. ശസ്ത്രക്രിയക്ക് അമിതയെ കൊണ്ടുപോകാനും കുറെയേരെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ച് പ്രത്യേക ആംബുലന്‍സ് ഒരുക്കി അതിലായിരുന്നു കൊണ്ടുപോയിരുന്നത്. ആംബുലന്‍സില്‍ അമിതക്കായി പ്രത്യേക സോഫയും തയ്യാറാക്കിയിരുന്നു. 2015 ല്‍ ശസ്ത്രക്രിയ നടത്തിയതോടെ അമിത സ്വന്തമായി നടക്കാന്‍ ആരംഭിച്ചു. 2017 ല്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തിയപ്പോള്‍ ഭാരം 104 കിലോയായി കുറഞ്ഞു. അങ്ങനെ നീണ്ട നാളെ ചികിത്സകള്‍ക്ക് ശേഷം  അമിത ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

DONT MISS
Top