ആദ്യ വെന്യു പുറത്തുവന്നു; ഗൃഹപാഠം ചെയ്ത് ഹ്യുണ്ടായ്

കോംപാക്ട് എസ്‌യുവി വെന്യുവിന്റെ ആദ്യ യൂണിറ്റ് തമിഴ്‌നാട്ടിലെ നിര്‍മാണ കേന്ദ്രത്തില്‍നിന്ന് പുറത്തെത്തി. മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സണ്‍, മഹീന്ദ്ര എക്‌സ്‌യുവി 300 എന്നിവയോടാണ് വെന്യു നേരിട്ട് ഏറ്റുമുട്ടുക. കൃത്യമായി ഗൃഹപാഠം ചെയ്ത് പഠിച്ചാണ് ഹ്യുണ്ടായ് പുതിയ അങ്കത്തിന് ഒരുങ്ങുന്നത്.

13 വേരിയന്റുകള്‍ വാഹനത്തിനുണ്ട് എന്നറിയുമ്പോള്‍ത്തെന്ന ഹ്യുണ്ടായ് നടത്തിയ മുന്നൊരുക്കങ്ങള്‍ വ്യക്തമാകും. ഉപഭോക്താവിന് അഭിരുചിക്കനുസരിച്ചുള്ള ഡ്രൈവിംഗ് സ്വഭാവമുള്ള വണ്ടി തെരഞ്ഞെടുക്കാനാകും. പെട്രോള്‍, ഡീസല്‍ മോഡലുകളും ഓട്ടോമാറ്റിക് വേരിയന്റുകളും വാഹനത്തിനുണ്ടാകും. പെട്രോള്‍ എഞ്ചിന്‍തന്നെ രണ്ട് വേരിയന്റുകളുണ്ട്.

33 ഫീച്ചറുകളാണ് ബ്ലൂലിങ്ക് വഴിയുള്ള കണക്ടിവിറ്റിയില്‍ ലഭ്യമാവുക. ഇതില്‍ 10 എണ്ണം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി മാത്രം വികസിപ്പിച്ചത്. ജിയോ ഫെന്‍സിംഗ് സംവിധാനം വഴി നിശ്ചിത പരിധിക്കപ്പുറം പോയാല്‍ എഞ്ചിന്‍ ഓഫാകുന്നത് സെറ്റ് ചെയ്യാം. മൊബൈല്‍ ഉപയോഗിച്ച് എഞ്ചിന്‍, എസി, ഹെഡ്‌ലാമ്പ്, ഡോര്‍ എന്നിവ ഓണാക്കാനും നിയന്ത്രിക്കാനും സാധിക്കും. ഇന്‍ബില്‍റ്റ് വോഡാഫോണ്‍ സിം ഉപയോഗിച്ചാണ് ഇതെല്ലാം സാധ്യമാക്കുക. വാഹനത്തേക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഫോണില്‍ ലഭ്യമാകും.

ഇതുകൂടാതെ ഒട്ടനേകം മികച്ച ഫീച്ചറുകള്‍ വെന്യുവിലുണ്ട്. ഹ്യുണ്ടായ് ഒരുങ്ങിത്തന്നെയാണ്. മാരുതി കഴിഞ്ഞാല്‍ ഏറ്റവും കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹ്യുണ്ടായ്ക്ക് വിപണിയേക്കുറിച്ച് കൃത്യമായ ധാരണയാണുള്ളതെന്ന് വ്യക്തം.

Also Read: തകരാര്‍: പുതിയ 7000 യൂണിറ്റുകള്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിക്കുന്നു

DONT MISS
Top