തകരാര്‍: പുതിയ 7000 യൂണിറ്റുകള്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിക്കുന്നു

ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിന് തകരാറുണ്ടെന്ന സംശയത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20നും ഏപ്രില്‍ 30നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരിച്ചുവിളിക്കുക. ഏകദേശം 7000 ബൈക്കുകള്‍ പരിശോധിക്കാന്‍ എന്‍ഫീല്‍ഡ് ഉദ്ദേശിക്കുന്നു.

Also read:ഗൗണില്‍ മാത്രമല്ല, പേളിയുടെ ചുവന്ന കാഞ്ചീപുരം പട്ടുസാരിയിലുമുണ്ട് കിടിലന്‍ സര്‍പ്രൈസ്; സാരി കണ്ടപ്പോള്‍ കരഞ്ഞുപോയെന്ന് പേളി

സ്റ്റാന്‍ഡേര്‍ഡ് 350, സ്റ്റാന്‍ഡേര്‍ഡ് 500, 350 ഇഎസ് ബൈക്കുകളാണ് തിരിച്ചുവിളിക്കുന്നത്. കമ്പനി നിശ്ചയിച്ച ഗുണനിലവാരം പാലിക്കാത്ത ബ്രേക്ക് കാലിപര്‍ ബോള്‍ട്ടുകള്‍ ഏതാനും ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ബ്രേക്ക് ഹോസിനേയും ബ്രേക്ക് കാലിപറിനേയും ബന്ധിപ്പിക്കുന്ന കാലിപര്‍ ബോള്‍ട്ട് ഒരു സുപ്രധാന ഘടകമാണ്. ഇതിലെ ടോര്‍ക്ക് നിശ്ചിത നിലവാരത്തിലല്ല എന്നാണ് കമ്പനി കണ്ടെത്തിയത്.

Also read:“നിന്റെ അവധിക്കാലമാണ്, നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്, നീ വാങ്ങിയ ബിയറാണ്, എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം?” ജോസഫ് നായികയെ പിന്തുണച്ച് കസ്തൂരി

ബൈക്കുകള്‍ പുറത്തിറങ്ങി വൈകാതെതന്നെ ഇക്കാര്യം കണ്ടെത്തി. ഉടമസ്ഥരെ നേരിട്ട് തകരാറിന്റെ കാര്യം അറിയിക്കും. മറ്റ് അധികൃതരേയും പരിശോധന സംബന്ധിച്ച എല്ലാ വിവരങ്ങളും എന്‍ഫീല്‍ഡ് അറിയിക്കും. സൗജന്യമായാകും ഈ പരിശോധന നടത്തി മികവ് വരുത്തുക.

Also Read: ആര്‍എസ്എസില്‍ ചേരാത്ത ഹിന്ദു യഥാര്‍ഥ ഹിന്ദുവല്ല, ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് രാജ്യംവിടാം;  വീണ്ടും തീവ്ര ദേശീയവാദവുമായി ബിജെപി എംഎല്‍എ

നിലവില്‍ ബുള്ളറ്റില്‍ ഉപയോഗിക്കുന്ന പാര്‍ട്ടുകളുടെ ഗുണനിലവാരത്തേക്കുറിച്ച് ‘നല്ല’ അഭിപ്രായമാണ് ഉപഭോക്താക്കള്‍ക്ക്. അതിലും കുറഞ്ഞ ഗുണനിലവാരം പുലര്‍ത്തുക എന്നാല്‍ അത് അപകടകരമാണെന്ന് കമ്പനി തിരിച്ചറിഞ്ഞ നീക്കമാണ് ഇത്. അപകടങ്ങളൊന്നും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും വിട്ടുവീഴ്ച്ച വേണ്ട എന്ന് എന്‍ഫീല്‍ഡ് തീരുമാനിക്കുകയായിരുന്നു.

DONT MISS
Top