പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ വിശദമായ അന്വേഷണം വേണം, ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോഴിക്കോട്: പൊലീസ് അസോസിയേഷന്‍ ഇടപെട്ട് പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു

പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ സാധാരണ പൊലീസുകാരെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. സാധാരണ പൊലീസുകാരെ കുറിച്ച് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം വേണം. ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാവില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവാദത്തിലും തിരുവഞ്ചൂര്‍ സംശയം പ്രകടിപ്പിച്ചു. പ്രളയത്തിന്റെ കെടുതിക്കിടെ ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കരുതെന്നുള്ള കത്ത് വിവാദമാക്കിയതിനെയും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. പ്രളയത്തിനിടെ ബ്രൂവറി അനുവദിച്ചത് പോലെ വിവാദത്തിന്റെ മറവില്‍ സര്‍ക്കാര്‍ സ്വന്തം അജണ്ട നടപ്പാക്കുകയാണെന്ന സംശയവും തിരുവഞ്ചൂര്‍ പങ്കുവെച്ചു.

DONT MISS
Top