സ്വരാജ് റൗണ്ടില്‍ മാനഭംഗശ്രമം; രക്ഷിക്കാന്‍ എത്തിയ ആംബുലന്‍സ് ജീവനക്കാരനെ അക്രമി കുത്തിവീഴ്ത്തി

തൃശൂര്‍: രാത്രിയുടെ മറവില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമം. ബഹളംകേട്ട് ഇതുവഴിയെത്തിയ ആംബുലന്‍സിലെ ജീവനക്കാര്‍ വണ്ടിനിര്‍ത്തി യുവതികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂര്‍ച്ചയുള്ള മാര്‍ബിള്‍ പാളി ഉപയോഗിച്ച് ജീവനക്കാരിലൊരാളെ അക്രമി കുത്തിവീഴ്ത്തി. ഉടന്‍ ഡ്രൈവര്‍ ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കിയതോടെ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി അക്രമിയെ പിടിച്ചുകെട്ടി യുവതികളെ രക്ഷപ്പെടുത്തി. കഞ്ചാവുലഹരിയില്‍ അക്രമം നടത്തിയ കോതമംഗലം ഭൂതത്താന്‍കെട്ട് അരീക്കാട്ടില്‍ ജോമോന്‍ വര്‍ഗീസിനെ (41) പൊലിസ് എത്തി അറസ്റ്റ് ചെയ്തു.

also read:‘എന്റെ അച്ഛനുറങ്ങുന്ന ആറടി മണ്ണ് ബാക്കിവെക്കണം, തൃശ്ശൂര് മൊത്തം സാര്‍ കൊണ്ടുപോയാല്‍ പിന്നെ ഞാനെവിടെ മെഴുകുതിരി കത്തിക്കും’? സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് യുവാവ്

എംജി റോഡിനു സമീപമാണ് സംഭവം നടന്നത്. ആക്ട്‌സ് ആംബുലന്‍സിലെ ഡ്രൈവര്‍ കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്‍ത്തകന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവരാണ് യുവതികള്‍ക്കു രക്ഷകരായത്. മുതുവറയില്‍ അപകടത്തില്‍പ്പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു ഇവര്‍. എംജി റോഡിനടുത്തെത്തിയപ്പോള്‍ 2 നാടോടി സ്ത്രീകള്‍ക്കു നേരെ മൂര്‍ച്ചയുള്ള മാര്‍ബിള്‍പാളി വീശി ഒരാള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതു കണ്ടു. തമിഴ്‌നാട് സ്വദേശികളായ നാടോടികള്‍ കിടന്നുറങ്ങുമ്പോള്‍ കഞ്ചാവുലഹരിയില്‍ അടുത്തെത്തിയ ആക്രമി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

also read:ഇത് വായിക്കാന്‍ സാധിക്കുന്നവര്‍ ഒന്ന് പറയുമോ? ഡോക്ടറുടെ കുറിപ്പടി പങ്ക്‌വെച്ച് മറ്റൊരു ഡോക്ടറുടെ കുറിപ്പടി പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ്

ആംബുലന്‍സ് നിര്‍ത്തി ഇറങ്ങിയ ഷിബിന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും മാര്‍ബിള്‍ പാളി ഉപയോഗിച്ച് ഇയാള്‍ വാരിയെല്ലിന്റെ ഭാഗത്തു കുത്തി. ഉടന്‍ ഡ്രൈവര്‍ ജോണിക്കുട്ടി സൈറണ്‍ മുഴക്കി. മാര്‍ബിള്‍ പാളി വടികൊണ്ട് ആക്രമി സൈറണ്‍ അടിച്ചുതെറിപ്പിക്കുകയും ചെയ്തു. സൈറണ്‍ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ അക്രമിയെ പിടിച്ചുകെട്ടി ആംബുലന്‍സിന്റെ പിന്നിലിട്ടു.

DONT MISS
Top