തിരക്കേറിയ റോഡില്‍ മുട്ടകളിട്ട് മൂര്‍ഖന്‍ പാമ്പ് (വീഡിയോ)

തിരക്കേറിയ വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ അതൊന്നും കാര്യമാക്കാതെ മുട്ടയിടുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കര്‍ണാടകയിലെ മധുര്‍ എന്ന സ്ഥലത്ത് നുന്നുമുള്ളതാണ് ഈ കാഴ്ച. മാര്‍ച്ചിലാണ് ഇത് നടന്നതെങ്കിലും ദൃശ്യങ്ങള്‍ ഇപ്പോഴാണ് വൈറലായിരിക്കുന്നത്. ഒരു അധ്യാപകനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

also read: ‘അയ്യോ, എന്റെ കുഞ്ഞാ…’; ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്റെ അന്ത്യയാത്രയില്‍ വാവിട്ട് കരഞ്ഞ് പാപ്പാന്‍ (വീഡിയോ)

അധ്യാപകന്റെ വീട്ടില്‍ പാമ്പ് കയറുകയും അതിനെ പുറത്തേക്ക് എത്തിക്കാന്‍ അദ്ദേഹം പാമ്പ് പിടിത്തക്കാരന്റെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ അത് റോഡിലേക്ക് ഇറങ്ങി. റോഡില്‍ ഇറങ്ങിയ പാമ്പ് ഉടന്‍ തന്നെ മുട്ടയിടാന്‍ ആരംഭിക്കുകയുമായിരുന്നു. അധ്യാപകന്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

also read: പ്രളയബാധിതരായ ഒരു കൂട്ടം ജനങ്ങള്‍ അവരുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്നെ വന്നു കണ്ടിരുന്നു: പിഎസ് ശ്രീധരന്‍ പിള്ള

മുട്ട ഇട്ടതിനുശേഷം പാമ്പിനെ പിടികൂടുകയും കാട്ടിലേക്ക് അയക്കുകയും ചെയ്തു. പാമ്പിന്റെ മുട്ടകള്‍ പാമ്പ് പിടുത്തക്കാരന്‍ ശേഖരിച്ചിട്ടുണ്ട്. മുട്ടകള്‍ വിരഞ്ഞതിനുശേഷം അതിനെ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുവിടും.

DONT MISS
Top