ഇരവിപുരം തീരപ്രദേശത്ത് യുദ്ധകാലടിസ്ഥാനത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി തീരദേശവാസികള്‍

ഫയല്‍ ചിത്രം

കൊല്ലം: കൊല്ലം ഇരവിപുരം തീരപ്രദേശത്ത് യുദ്ധകാലടിസ്ഥാനത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി തീരദേശവാസികള്‍. വരുന്ന വര്‍ഷ കാലത്തിന് മുന്‍പ് ശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം നടന്നില്ലെങ്കില്‍ തീരത്തെ മുഴുവന്‍ വീടുകളും കടല്‍ വിഴുങ്ങുമെന്നു ആശങ്കയാണ് തീരദേശവാസികള്‍.

also read: മലിനജലം ജലസ്രോതസുകളിലേക്ക് ഒഴുക്കല്‍: നടപടി, പരിഹാര മാര്‍ഗങ്ങള്‍, പദ്ധതികള്‍ എന്നിവ വിശദമായി കുറിച്ച് തോമസ് ഐസക്

ശക്തമായ കടലാക്രമണത്തില്‍ വീടും വസ്തുവുമെല്ലാം നഷ്ടമായവര്‍ നിരവധിയാണ് ഇരവിപുരത്തുള്ളത്. തങ്ങള്‍ തലചായ്ച്ചിരുന്ന കൂര നിന്നിടത്ത് ഇന്ന് കടല്‍ തുള്ളിക്കളിക്കുന്നതു കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രമാണ് ഇവരുടെ വിധി. നൂറുകണക്കിന് കുടുംബങ്ങളാണ് കടലാക്രമണഭീഷണിയില്‍ ഇപ്പോഴും തീരത്തുള്ളത്. കടല്‍കയറ്റം പ്രതിരോധിക്കാനിട്ട കടല്‍ഭിത്തികളും കടന്നാണ് കൂറ്റന്‍ തിരമാലകളുടെ വരവ്. കടല്‍ഭിത്തി തകര്‍ന്നതോടെയാണ് പലരുടെയും ഭൂമി കടല്‍ വിഴുങ്ങിയത്. ആര്‍ത്തലച്ചെത്തുന്ന തിരമാലകളെ തടുക്കാന്‍ പലവിധത്തിലുള്ള കല്ലിടല്‍ രീതികള്‍ തീരത്ത് പയറ്റിയെങ്കിലും എല്ലാം വിഫലം. ശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

also read: ഐഎസ് റിക്രൂട്ട്‌മെന്റ്: ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസല്‍ നെടുമ്പാശേരിയില്‍ അറസ്റ്റില്‍; റിയാസ് അബൂബക്കറുമായും ബന്ധം

ഇരവിപുരം കാക്കത്തോപ്പ്, ചാനാക്കഴികം, പള്ളിനേര്, കുളത്തിന്‍പാട്, വേളാങ്കണ്ണി കുരിശടി ഭാഗങ്ങളില്‍ കിലോമീറ്ററുകളോളം തീരദേശ റോഡും കടലെടുത്തു. ഈ ഭാഗത്ത് കടല്‍ഭിത്തിക്കായി അടുക്കിയിരുന്ന പാറകളെല്ലാം കടല്‍ കവര്‍ന്നു. മണ്‍സൂണ്‍ കാലത്തിന് മുന്നേ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ ശേഷിക്കുന്ന തീരദേശ റോഡും ഇല്ലാതാകും. അതേ സമയം പാറയുടെ ലഭ്യതക്കുറവാണ് പുലിമുട്ട് നിര്‍മ്മാണം വൈകാന്‍ കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

DONT MISS
Top