ഡ്യൂക്ക് 125ന് പുറമെ ആര്‍എസ് 125 പുറത്തിറക്കാനൊരുങ്ങി കെ ടി എം

കുറഞ്ഞ എഞ്ചിന്‍ ശേഷിയും കരുത്തുമുള്ള 125 സിസി ബൈക്കുകള്‍ കെടിഎം എറക്കിത്തുടങ്ങിയത് അടുത്തകാലത്താണ്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കമ്പനിയുടെ ഈ നീക്കത്തിന് സാധിച്ചു.

ഇപ്പോള്‍ ആര്‍സി 125 പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. എഞ്ചിന് ഭാഗത്തേക്ക് മാറ്റങ്ങള്‍ ഒന്നുമില്ലെങ്കിലും കാണാന്‍ ആര്‍സി എന്നത് വലിയ മാറ്റമാണുണ്ടാക്കുക. ഡ്യൂക്കിന്റ മനോഹരമായ ഫെയറിംഗ് കാണാനുള്ള അഴകും വര്‍ദ്ധിപ്പിക്കും.

അപ്പ് ഡൗണ്‍ ഫോര്‍ക്കുകളും മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. 124.7 സിസി 14.5 പിഎസ് എഞ്ചിന് 12 എന്‍എം ടോര്‍ക്കുണ്ട്.

ഏകദേശം 1.40 ലക്ഷമാണ് ആര്‍സി 125ന്റെ വില. ഡ്യൂക്ക് 125നേക്കാള്‍ 15,000 കൂടുതലാണിത്. ഈ റെയ്ഞ്ചില്‍ ഫെയറിംഗുമായി എത്തുന്ന ആര്‍15 ആയിരിക്കും ആര്‍സി 125ന്റെ മുഖ്യ എതിരാളി.

Also Read: ഐഎസ് റിക്രൂട്ട്‌മെന്റ്: ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസല്‍ നെടുമ്പാശേരിയില്‍ അറസ്റ്റില്‍; റിയാസ് അബൂബക്കറുമായും ബന്ധം

DONT MISS
Top