‘ഗര്‍ഭിണിയാണെന്നറിഞ്ഞില്ല, രണ്ട് നിമിഷമാണ് തയ്യാറെടുപ്പിനായി ലഭിച്ചത്’; യുവതിയുടെ അനുഭവം

ഗര്‍ഭിണിയാണെന്ന് പോലും അറിയാതെ ഒരു കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്ന തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് യുകെ സ്വദേശിയായ ക്ലാര. പ്രസവത്തിനായോ തന്റെ കുഞ്ഞിന് വേണ്ടിയോ ഒരു തയ്യാറെടുപ്പോലും നടത്താന്‍ ക്ലാരയ്ക്ക് സാധിച്ചിരുന്നില്ല. പ്രസവിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി ഉണ്ടായപ്പോഴാണ് തന്റെ വയറ്റില്‍ ഒരു കുഞ്ഞ് വളരുന്ന കാര്യം പോലും ക്ലാര അറിഞ്ഞത്.

ക്ലാരയുടെ അനുഭവം

രാവിലെ നാല് മണിക്ക് ഉണര്‍ന്നപ്പോള്‍ മുതല്‍ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ആര്‍ത്തവ വേദനയായിരുന്നു ക്ലാരയ്ക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ആറു മാസമായി നിരന്തരം ഗര്‍ഭ നിരോധന ഗുളിക കഴിക്കുന്നതിനാലാകണം കഠിനമായ വേദന അനുഭവപ്പെട്ടത് എന്നാണ് ക്ലാര കരുതിയത്.  വേദനയ്ക്കുള്ള ഗുളിക കഴിക്കുകയും അത് കഴിച്ച് ക്ലാര ഓഫീസിലേക്ക് പോവകയും ചെയ്തു. എന്നാല്‍ ഓഫീസില്‍ എത്തിയിട്ടും വേദന കുറഞ്ഞില്ല. ശരീരം വിയര്‍ക്കാനും വിറക്കാനും ആരംഭിച്ചു. ഉടന്‍ തന്നെ ഓഫീസില്‍ നിന്നും അവധി എടുത്ത് ക്ലാര വീട്ടിലേക്ക് പോയി.

also read: കാവല്‍ക്കാരന്‍ കള്ളനാണ്; വിവാദ പരാമര്‍ശം സുപ്രിംകോടതിയുമായി ബന്ധിപ്പിച്ചതില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു

ക്ലാര ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍

എന്നാല്‍ വീട്ടില്‍ എത്തി ബാഗ് നോക്കിയപ്പോഴാണ് വീടിന്റെ താക്കോല്‍ തന്റെ കയ്യില്‍ ഇല്ലെന്ന് ക്ലാരയ്ക്ക് മനസിലായത്. ഉടന്‍ തന്നെ ക്ലാര വീടിന്റെ താഴ് തുറയ്ക്കുന്നതിന് ഒരു പണിക്കാരനെ വിളിച്ചു. എന്നാല്‍ വീട്ടില്‍ എത്താന്‍ രണ്ട് മണിക്കൂര്‍ എടുക്കുമെന്നായിരുന്നു പണിക്കാരന്‍ ക്ലാരയോട് പറഞ്ഞ്. വേദന കഠിമായിരുന്നവെങ്കിലും അത് കുറയുമെന്ന പ്രതീക്ഷയില്‍ ക്ലാര വീടിനു ചുറ്റും നടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പണിക്കാരന്‍ എത്തുകയും അയാള്‍ വീടിന്റെ പൂട്ട് തകര്‍ത്ത് ക്ലാരയെ അകത്തേക്ക് പ്രവേശിക്കാനും സഹായിച്ചു.

also read: നിര്‍ണായക നീക്കവുമായി പ്രതിപക്ഷം; തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രപതിയെ കാണുമെന്ന് റിപ്പോര്‍ട്ട്

വീട്ടിലേക്ക് കയറി ഉടന്‍ ക്ലാര ഓടിപ്പോയി തന്റെ ബെഡിലേക്ക് കടന്നു. അപ്പോഴേക്കും വേദന സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. ഉടന്‍ തന്നെ ക്ലാര ടോയിലേറ്റ് പോയി. വേദന സഹിക്കാന്‍ വയ്യാതായതോടെ ആംബുലന്‍സ് വിളിക്കാനായി ക്ലാര നിലവിലിച്ചു. വീടിനു സമീപം താമസിക്കുന്നവരാണ് അവര്‍ക്കായി ആംബുലന്‍സ് വിളിച്ചത്. എന്നാല്‍ അപ്പോഴേക്കും അമിതരക്തസ്രാവവും ആരംഭിച്ചിരുന്നു. അപ്പോഴാണ് താന്‍ അനുഭവിക്കുന്നത് പ്രസവ വേദനയാണെന്ന് ക്ലാര തിരിച്ചറിഞ്ഞത്. രണ്ട് മിനുട്ടിനുള്ളില്‍ ക്ലാര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

also read: പ്രിയാ വാര്യരുടെ കാലം കഴിഞ്ഞു; ‘ നാഷണല്‍ ക്രഷ്’ പട്ടം ഇനി ദീപിക ഘോഷിന്

ക്ലാര എട്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍

മൂന്ന് കിലോ ഭാരമായിരുന്നു കുഞ്ഞിന് ഉണ്ടായത്. എന്നാല്‍ പ്രസവിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോഴാണ് താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം പോലും ക്ലാര അറിഞ്ഞത്. ആറ് മാസം തുടര്‍ച്ചായായി ഗര്‍ഭനിരോധന ഗുളിക കഴിച്ചിട്ടും താന്‍ എങ്ങനെ ഗര്‍ഭിണിയായി എന്ന അത്ഭുതത്തിലാണ് ക്ലാര. എന്നാല്‍ യുകെയില്‍ ഇത് ആദ്യത്തെ സംഭവം അല്ല. നൂറ് കണക്കിന് യുവതികളാണ് ഇത്തരത്തില്‍ ഗര്‍ഭിണിയാണെന്ന് പോലും അറിയാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ക്രിപ്റ്റിക് പ്രഗ്നനന്‍സി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

also read: ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

DONT MISS
Top