എയര്‍ടെല്‍ ആപ്പുകള്‍ ഒരുമിപ്പിച്ച് വെബ് സര്‍വീസ് ആരംഭിക്കുന്നു; 10,000 സിനിമകള്‍, 373 ചാനലുകള്‍


ടെലക്കോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍ വെബ് സര്‍വീസ് ആരംഭിക്കുന്നു. എയര്‍ടെല്‍ സിനിമ, എയര്‍ടെല്‍ ആപ്പ് എന്നിവ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. എയര്‍ടെല്ലിന്റ ആപ്പുകളില്‍ ലഭിച്ചിരുന്ന സേവനങ്ങളെല്ലാംതന്നെ ഉന്നത ഗുണനിലവാരത്തില്‍ ഇനി വെബിലും ലഭ്യമാകും.

ബ്രൗസറുകളില്‍ ഉയര്‍ന്ന വേഗതയിലുള്ള വീഡിയോ സ്ട്രീമിംഗ് എയര്‍ടെല്‍ വെബ് നല്‍കും. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ലാപ്പുകളിലും ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നവരേയും തങ്ങളുടെ സേവനങ്ങള്‍ പരിചയപ്പെടുത്തുക എന്നതാണ് എയര്‍ടെല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Also Read: ദുര്യോധനനെ പോലെ അഹങ്കാരം മൂലം മോദിയും തകരും: പ്രിയങ്ക ഗാന്ധി

ആദ്യ ഘട്ടത്തില്‍ 373 ചാനലുകളാണ് വെബില്‍ ലഭിക്കുക. എന്നാല്‍ ഇതിലേറെ ചാനലുകള്‍ ആപ്പില്‍ ലഭ്യമാകും. പതുക്കെ എല്ലാ ചാനലുകളും വെബില്‍ ലഭിക്കും. 10,000 സിനിമകളും വെബില്‍ ഉണ്ടായിരിക്കും. ഉടനെ പരിഷ്‌കരിച്ച വെബ് പതിപ്പും എയര്‍ടെല്‍ പുറത്തിറക്കും.

എല്ലാവര്‍ക്കും ഇത് ലഭിക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം. ഒരിക്കലുമില്ല. എയര്‍ടെല്‍ വരിക്കാര്‍ക്ക് മാത്രമാണ് ഈ സേവനം ആസ്വദിക്കാനാവുക. എയര്‍ടെല്‍ സിം ഉപയോഗിക്കുന്നവര്‍ക്ക് ഒരു ഒടിപി വഴി കമ്പനിയുടെ ഉപഭോക്താവാണ് താന്‍ എന്ന് സ്ഥിരീകരിക്കാനാകും.

Also Read: ‘കുറ്റം പറയണവരൊക്കെ പണ്ട് എസ്എസ്എല്‍സിക്ക് റാങ്ക് വാങ്ങിച്ചവരാണല്ലോ, തോറ്റവരോട് പറയണം സ്വപ്‌നങ്ങളെ സ്വന്തമാക്കാന്‍ എപ്ലസ് ഒരു മാനദണ്ഡമേയല്ലെന്ന്; യുവ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

DONT MISS
Top