കൊല്ലം ജില്ലയില്‍ ചിക്കന്‍പോക്‌സ് പടര്‍ന്ന് പിടിക്കുന്നു

കൊല്ലം: കൊല്ലം ജില്ലയില്‍ ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്നു. ചൂട് ശക്തമായതാണ് രോഗബാധയ്ക്ക് കാരണം. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ മാസം അവസാനം വരേ ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കാണ് ചിക്കന്‍ പോക്‌സ് രോഗ ബാധ സ്ഥിതീകരിച്ചത്. കനത്ത ചൂടാണ് രോഗ ബാധയുണ്ടാകാന്‍ പ്രധാന കാരണം. കൊല്ലം നഗര പ്രദേശത്തും കിഴക്കന്‍ മേഖലയിലുമാണ് രോഗ ബാധ കൂടുതലായും ഉള്ളത്. ഇവിടുങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

also read: മോദിയെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നേയില്ല, ഫോനിയുടെ നഷ്ടം സംസ്ഥാനം വഹിക്കും: മമത ബാനര്‍ജി

രോഗം ഉള്ളവര്‍ കഴിവതും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. രോഗം ആരംഭിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും രോഗം ആരംഭിക്കുന്ന ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലെക്ക് പകരുന്നത്. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ അണു വിമുക്തമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

DONT MISS
Top