ഗൂഗിളിന്റെ പിക്‌സല്‍ 3എയും 3എ എക്‌സ്എല്ലും വരുന്നു; വണ്‍പ്ലസ് വാങ്ങാനിരിക്കുന്നവര്‍ക്ക് പരിഗണിക്കാം

രണ്ട് ഫോണുകളിലും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം ഉണ്ടാവുമെന്നുംപോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ മോഡുകളും അണ്‍ലിമിറ്റഡ് ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജും ഫോണിനൊപ്പം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിക്‌സല്‍ 3എ ഫോണിന് ഓറഞ്ച് പവര്‍ബട്ടനുള്ള വെള്ള, മഞ്ഞ പവര്‍ബട്ടനുള്ള പര്‍പ്പിള്‍, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളാണുണ്ടാവുകയെന്നും സൂചനയുണ്ട്.

5.6 ഇഞ്ച് ഡിസ്‌പ്ലേ, ആയിരിക്കും പിക്‌സല്‍ 3എ ഫോണിന്. ആറ് ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും പിക്‌സല്‍ 3എ എക്‌സലിന്. നോച്ച് സ്‌ക്രീന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 675 എസ്ഓസി പ്രൊസസറും 4ജിബി റാം 64 ജിബി സ്റ്റോറേജുമാവും പിക്‌സല്‍ 3എ ഫോണിന് ശക്തിപകരുക. പിക്‌സലല്‍ 3 യെ പോലെ 2915 എംഎഎച്ച് ശേഷിയുള്ള ചെറിയ ബാറ്ററിയേ ഫോണിനുണ്ടാവുകയുള്ളൂ എന്നാണ് കരുതുന്നത്.

അതേസമയം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കും പിക്‌സല്‍ 3എ എക്‌സ്എല്‍. ഇതിന് ആറ് ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. 3,430 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതില്‍ ഉണ്ടാവുക. അതിവേഗ ചാര്‍ജിങ് സൗകര്യമാണ് ഈ ബജറ്റ് പിക്‌സല്‍ ഫോണുകളില്‍ ഉണ്ടാവുമെന്ന് പറപ്പെടുന്ന മറ്റൊരു ഫീച്ചര്‍.

രണ്ട് ഫോണുകള്‍ക്ക് 12.2 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാവും ഉണ്ടാവുക. ആന്‍ഡ്രോയിഡ് പൈ ഓഎസില്‍ ആയിരിക്കും ഫോണുകള്‍ എത്തുക എന്നും വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് ഓഎസുകള്‍ ഇതില്‍ ലഭ്യമായേക്കുമെന്നും സൂചനയുണ്ട്.

വണ്‍പ്ലസ് ഫോണുകളുടെ 35000-40000 റേഞ്ചിലാണ് ഇരുഫോണുകള്‍ക്കും വില വരുന്നത്. ഇതിന്റെ ഇരട്ടിയോളം മുടക്കി മറ്റ് പ്രീമിയം ഫോണുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന മോഡലുകളാണിവ.

DONT MISS
Top