എംജി ഹെക്ടര്‍ വരവറിയിച്ചു; നിര്‍മാണ വീഡിയോ പുറത്തുവിട്ട് കമ്പനി

മോറിസ് ഗാരേജ് രണ്ടുംകല്‍പ്പിച്ചുതന്നെയാണ് വരുന്നത്. കാണാന്‍ അതീവ ഭംഗിയുള്ളതും ഏറെ സുഖസൗകര്യങ്ങള്‍ നല്‍കുന്നതുമാണ് കാറുകള്‍. കാറ്റഗറിയിലെ ഏറ്റവും വലുപ്പമുള്ളതാണ് എംജിയുടെ ഹെക്ടര്‍.

ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യവാഹനം 15ന് പുറത്തിറങ്ങും. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ്‌യുവി എന്നാണ് ഹെക്ടറിന്റെ വിശേഷണം. ശബ്ദ നിര്‍ദ്ദേശങ്ങള്‍ കേട്ട് പ്രവര്‍ത്തിക്കുന്ന ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം മറ്റ് വിനോദ ആപ്പുകള്‍ എന്നിവെയെല്ലാം ഹെക്ടറിലുണ്ട്.

വലിയ ഗ്രില്‍, ഉയര്‍ന്ന പൊസിഷനിലുള്ള ഹെഡ് ലാമ്പുകള്‍, ഡേടൈം എല്‍ഇഡി റണ്ണിംഗ് ലൈറ്റുകള്‍, മസ്‌കുലാര്‍ ബോഡി ലൈനുകള്‍ എന്നുവേണ്ട ആദ്യകാഴ്ച്ചയില്‍ കണ്ണുടക്കുന്ന എല്ലാമെല്ലാം ഹെക്ടറിലുണ്ട്. ഗുജറാത്തിലെ ഹലോള്‍ നിര്‍മാണ ശാലയില്‍.

കാര്‍ നിര്‍മാണ ഫാക്ടറിയില്‍ 31 ശതമാനവും വനിതകളാണുള്ളത്. എംജി മോട്ടോര്‍ ഇന്ത്യയുടെ ലക്ഷ്യങ്ങളിലൊന്നാണിത്. വാഹനത്തിന്റെ വിലവിവരങ്ങളും കൂടുതല്‍ സ്‌പെസിഫിക്കേഷന്‍ വിവരങ്ങളും താമസമില്ലാതെ പുറത്തുവരും.

DONT MISS
Top