വിശപ്പ് സഹിക്കാന്‍ വയ്യ; വളര്‍ത്തുനായ ഉച്ചഭക്ഷണമായി കഴിച്ചത് യജമാനന്റെ 14,000 രൂപ

വീട്ടില്‍ നായകളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വളര്‍ത്തുനായക്ക് യജമാനോടുള്ള സ്‌നേഹത്തെക്കുറിച്ചും അവ കാണിച്ചു കൂട്ടുന്ന വികൃതികളെക്കുറിച്ചും പല തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരാറും ഉണ്ട്. വിശപ്പ് സഹിക്കാന്‍ വയ്യാതെ ഒരു നായ യജമാനന് കൊടുത്ത പണിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു വാര്‍ത്ത.

യുകെയിലെ നോര്‍ത്ത് വേലിലെ ഓസി എന്ന നായയാണ് വാര്‍ത്തയിലെ താരം. വിശപ്പ് സഹിക്കാന്‍ വയ്യാതെ ഓസി യജമാനനന്റെ പണമാണ് ഭക്ഷണമായി കഴിച്ചത്. 160 പൗണ്ട്, ഏതാണ്ട് 14000 രൂപയാണ് ഉച്ച ഭക്ഷണമായി ഓസി അകത്താക്കിയത്.

also read: ഉയര്‍ന്ന ജാതിക്കാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചു; ദലിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഒരു കവറിനോടൊപ്പം ഉണ്ടായ പണമാണ് ഓസി കഴിച്ചത്. ഓസിയെ ഉടന്‍ തന്നെ വെറ്റിനറി ഹോസ്റ്റിപിറ്റലില്‍ കൊണ്ടുപോയി. വെറ്റിനറി ആശുപത്രിയുടെ പേജിലാണ് ഓസിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

DONT MISS
Top