മനുഷ്യനെ വഹിക്കാനിരുന്ന പേടകം പൊട്ടിത്തെറിച്ചു; തുറന്നുപറഞ്ഞ് സ്‌പെയ്‌സ് എക്‌സ്

കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് വഴികൊടുക്കാതെ സ്‌പെയ്‌സ് എക്‌സ് ക്രൂ ഡ്രാഗണ് എന്ത് സംഭവിച്ചു എന്ന് തുറന്നുപറഞ്ഞു. പരീക്ഷണത്തിനിടെ ക്രൂ ഡ്രാഗണ്‍ പൊട്ടിത്തെറിച്ചു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യമാണ് സ്‌പെയ്‌സ് എക്‌സ് സ്ഥിരീകരിച്ചത്.

പുതിയ ക്യാപ്‌സ്യൂളിന്റെ അബോര്‍ട്ട് സിസ്റ്റം സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. വേണ്ടത്ര സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയാണ് പരീക്ഷണം നടത്തിയത്.

സ്‌പെയ്‌സ് എക്‌സുമായി ചേര്‍ന്ന് ആളുകളെ ബഹികാശത്ത് എത്തിക്കാനുള്ള നാസയുടെ ഉദ്യമമാണ് ഇതോടെ പരുങ്ങലിലാകുന്നത്. എന്നാല്‍ സഞ്ചാരികളുമായുള്ള ദൗത്യം മാറ്റിവയ്ക്കാറായോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല എന്ന് നാസ പ്രതികരിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമായി നടന്നിരുന്നു. ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ പരീക്ഷണം നടന്നത്. ഈ അപകടത്തോടെ കൂടുതല്‍ വിവരങ്ങള്‍ പഠിച്ചു എന്ന് സ്‌പെയ്‌സ് എക്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Also Read: പാലാരിവട്ടം മേല്‍പ്പാലം മൂന്നുമാസത്തേക്ക് അടച്ചിടും; അറ്റകുറ്റപ്പണിയല്ല, പാലം പുന:സ്ഥാപിക്കല്‍

DONT MISS
Top