ഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിനെ വാവെയ് മൂന്നാം സ്ഥാനത്തേക്ക് തള്ളി; വിപണിയില്‍ ചൈനീസ് കമ്പനികളുടെ തേരോട്ടം

ഫോണ്‍ നിര്‍മാണത്തില്‍ സാക്ഷാല്‍ ആപ്പിളിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ചൈനീസ് ടെക് ഭീമന്‍ വാവെയ്. ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന സാംസങ്ങ് മാത്രമാണ് കമ്പനിക്ക് ഇനി വെല്ലുവിളി. എന്നാല്‍ ഉടനെതന്നെ സാംസങ്ങനെയും വാവെയ് കടത്തിവെട്ടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആപ്പിളിന്റെയും സാംസങ്ങിന്റെയും വില്‍പന കുറഞ്ഞപ്പോള്‍ വാവെയ് 50 ശതമാനം അധിക വില്‍പനയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ആപ്പളിന്റെ കച്ചവടം 2018ല്‍ നിന്ന് 2019 ആയപ്പോള്‍ 30.2 ശതമാനം കുറഞ്ഞു. സാംസങ്ങിന് ഇക്കാലയളവില്‍ 8 ശതമാനം കച്ചവടം കുറഞ്ഞു. എന്നാല്‍ വാവെയ് തങ്ങളുടെ ഗ്രാഫ് കുത്തനെ മുകളിലേക്ക് ഉയര്‍ത്തി.

ഗൂഗിള്‍ പിക്‌സലിന്റെ വില്‍പന കുറഞ്ഞു. എല്‍ജിക്കാകട്ടെ 1.34 ബില്യണ്‍ ഡോളറിനുള്ള ഫോണ്‍ മാത്രമാണ് വില്‍ക്കാനായത്. കഴിഞ്ഞ കൊല്ലം 2.01 ബില്യണ്‍ ഡോളറിന്റെ കച്ചവടം നടന്ന സ്ഥാനത്താണിത്.

ഇന്ത്യന്‍ മാര്‍ക്കറ്റലും ചൈനീസ് കമ്പനികളുടെ തേരോട്ടമാ് പ്രത്യക്ഷമാകുന്നത്. വാവെയ് തങ്ങളുടെ ഏറ്റവും മികച്ച വില്‍പന ഈ വര്‍ഷം രേഖപ്പെടുത്തി. ഷവോമിയും വണ്‍പ്ലസുമെല്ലാം ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരങ്ങളായി. കണക്കുവച്ച് പറഞ്ഞാല്‍ നാല് ഫോണ്‍ വിറ്റുപോയാല്‍ മൂന്നും ചൈനീസ് ബ്രാന്‍ഡുകളാകും അത് എന്നാണ് നിലവിലെ സ്ഥിതി.

Also Read: കുടുംബങ്ങളെ വഴിയാധാരമാക്കി മോദിയുടെ തെരഞ്ഞെടുപ്പ് റാലി; പ്രസംഗ വേദിക്കായി പൊളിച്ചു നീക്കിയത് 300 വീടുകള്‍

DONT MISS
Top