ഇന്ത്യന്‍ സൈന്യം പ്രധാനമന്ത്രിയുടെ സ്വകാര്യസ്വത്തല്ല, തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം, തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദി പുറത്തുപോകും; നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

അമേഠി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്ത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മോദി തകര്‍ത്തു കളഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് താല്‍പര്യത്തിന് വഴിപ്പെടുത്തന്നത് കുറ്റകൃത്യവും. മസൂദ് അസ്ഹറിനെ പാകിസ്താനിലേക്ക് തിരിച്ചയച്ചത് ആര്? ഭീകരവാദത്തെ മോദിയേക്കാള്‍ ശക്തമായി കോണ്‍ഗ്രസ് നേരിട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

also read:‘ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറ് ലുക്കാണല്ലോ, എന്തിനാണ് കല്ല്യാണം കഴിച്ചത്’; കമന്റിട്ടയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി ഐമ സെബാസ്റ്റ്യന്‍

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വ്യക്തമാകുന്നത് മോദി പുറത്തു പോകും എന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരും. മോദിയും ബിജെപിയും തെരഞ്ഞെടുപ്പില്‍ പുറത്തു പോകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തലെന്നും രാഹുല്‍ പറഞ്ഞു. ‘ഇന്ത്യന്‍ സെന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദി പുറത്തുപോകും’. രാഹുല്‍ പറഞ്ഞു.

also read:വയനാട് വൈത്തിരിയില്‍ കാട്ടാനയ്ക്ക് സുഖപ്രസവം; സുരക്ഷ ഉറപ്പു വരുത്തി സമീപത്ത് നിലയുറപ്പിച്ച് ആനക്കൂട്ടം

സൈന്യത്തിന് കാലങ്ങളായി മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത് അതില്‍ മോദിക്ക് എന്തു കാര്യമെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മോദി തകര്‍ത്തു കളഞ്ഞു. ന്യായ് പദ്ധതി സാമ്പത്തിക രംഗത്തെ പുനരുജ്ജിവിപ്പിക്കാനുള്ള പദ്ധതിയാണ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തെ തകര്‍ന്നു നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top