ഒരു സ്ത്രീ എല്ലാം അഴിച്ചിട്ടാല്‍ എന്ത് സംഭവിക്കും? അന്യപുരുഷന്‍ മുസ്‌ലിം സ്ത്രീകളുടെ മുഖം കണ്ടാല്‍ എന്ത് സംഭവിക്കാനാണ് എന്ന ചോദ്യത്തിന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയുടെ മറുപടി (വീഡിയോ)

ഒരു സ്ത്രീ പൂര്‍ണ്ണ നഗ്നയായി എല്ലാം അഴിച്ചിട്ടാല്‍ എന്താണ് സംഭവിക്കുകയെന്നും അതുതന്നെയാണ് നിഖാബ് ധരിക്കാതിരുന്നാല്‍ സ്ത്രീകള്‍ക്ക് സംഭവിക്കുകയെന്ന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുവെയാണ് മുസ്തഫ മുണ്ടുപാറ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തിയത്. ഒരു സ്ത്രീയുടെ മുഖം മറ്റു പുരുഷന്മാര്‍ കണ്ടാല്‍ എന്ത് സംഭവിക്കാനാണ് എന്ന അവതാരികയുടെ ചോദ്യത്തിനാണ് മുസ്തഫ സ്ത്രീ നഗ്നയായി നിന്നാല്‍ എന്താണ് സംഭവിക്കുകയെന്ന മറുചോദ്യം ചോദിച്ചത്.

ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും അനുവദനീയമല്ലെന്നും കേരളത്തിലെ പുരുഷന്മാരെ ഒന്നടങ്കം ഇങ്ങനെ മുന്‍ധാരണയോടെ കാണുന്നത് ശരിയല്ലെന്നും അവതാരക മറുപടി നല്‍കുന്നുണ്ട്. ഒരു സ്ത്രീയെ കണ്ടാലുടന്‍ പുരുഷന്മാര്‍ക്ക് മുഴുവന്‍ സെക്ഷ്വല്‍ ഫീലിംഗ് ഉണ്ടാകുമെന്ന് കരുതുന്നത് നിങ്ങളുടെ മാത്രം വ്യാഖ്യാനമായിരിക്കുമെന്നും അവതാരിക മറുപടി നല്‍കുന്നു.

അതേസമയം തന്റെ വാദം ന്യായീകരിക്കുന്നതിന് വസ്ത്രധാരണം ഓരോരുത്തരുടെയും അവകാശമാണെന്നും ഞാനെന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അത് ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ ഭരണഘടന ആരെയുമനുവദിക്കുന്നില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. അതു തന്നെയാണ് താനും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പിന്നെന്തിനാണ് നിങ്ങള്‍ നിഖാബിനു വേണ്ടി വാദിക്കുന്നതെന്നുമായിരുന്നു അവതാരികയുടെ മറുചോദ്യം. ലോകം മുന്നോട്ടാണ് സഞ്ചരിക്കുന്നത് ഇസ്‌ലാം അതിനൊപ്പം സഞ്ചരിക്കുകയാണ് വേണ്ടതെന്നും അവതാരിക വ്യക്തമാക്കി.

മുസ്‌ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിക്ക് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നത് നിരോധിച്ച തീരുമാനം ചര്‍ച്ചയാകുമ്പോള്‍ ഇതു സംബന്ധിച്ച് വിരവധി വിവാദ പരാമര്‍ശങ്ങളാണ് ഉയരുന്നത്. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എംഇഎസിന് അര്‍ഹതയില്ലെന്നും അന്യപുരുഷന്മാര്‍ കാണുമെങ്കില്‍ മുഖം മറയ്ക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സമസ്ത. സമസ്ത. അതേസമയം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും മതനിരപേക്ഷതയെ എന്നും പ്രോത്സാഹിച്ചിട്ടേ ഉളളൂവെന്നും ഇഎംഎസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

DONT MISS