ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എതിരായ പരാതി പിന്‍വലിക്കാം, പക്ഷേ വിട്ടുവീഴ്ച്ചയുമായി പെപ്‌സികോ

ദില്ലി: എഫ്‌സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷിചെയ്തു എന്ന കാരണത്താല്‍ കൃഷിക്കാര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കാമെന്ന് പെപ്‌സികോ. നിരവധി ചര്‍ച്ചകള്‍ സര്‍ക്കാരുമായിട്ട് ഉള്‍പ്പെടെ നടത്തിയതിന് ശേഷമാണ് പെപ്‌സികോ നിലപാട് വ്യക്തമാക്കിയത്.

ലെയ്‌സ് എന്ന ചിപ്‌സിന്റെ നിര്‍മാതാക്കളായ പെപ്‌സികോ ഓരോ കര്‍ഷകനും ഓരോ കോടിവീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ഒമ്പത് കര്‍ഷകര്‍ക്ക് എതിരെയായിരുന്നു നിയമ നടപടി.

also read: കൊടും വരള്‍ച്ച: പ്രാര്‍ഥിച്ച് മഴ പെയ്യിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

എന്നാല്‍ ഇപ്പോള്‍ കേസ് പിന്‍വലിക്കണമെങ്കില്‍ ഒരു കാര്യം ചെയ്യേണ്ടതുണ്ട് എന്ന് കമ്പനി നിബന്ധന വെച്ചിട്ടുണ്ട്. കൃഷി തുടരാനും കമ്പനി അനുവദിക്കും. കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങ് തങ്ങള്‍ക്കുതന്നെ വില്‍ക്കണം എന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കും എന്നാണ് കരുതപ്പെടത്.

also read: പൊങ്ങച്ചം പറയുന്ന അമ്മയായിരിക്കും താനിന്ന്, ക്ഷമിക്കുക’; മകന്റെ പ്ലസ് ടു ഫലം പങ്കുവെച്ച് സ്മൃതി ഇറാനി

DONT MISS
Top