മസില്‍ പെരുപ്പിക്കാന്‍ പ്രോട്ടീന്‍ ഡയറ്റ്; ബോഡി ബില്‍ഡറുടെ ആന്തരികാവയവങ്ങള്‍ സ്ഥാനം തെറ്റി

മസില്‍ പെരുപ്പിക്കാനായി കഠിനമായി ഡയറ്റ് ചെയ്ത ബോഡി ബില്‍ഡറുടെ വയറിനുള്ളിലെ അവയവങ്ങള്‍ തിരിഞ്ഞു പോയി. ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയിയ സിയന്‍ റ്റിയെര്‍നിയാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ബോഡി ബില്‍ഡിംഗ് മത്സരത്തിന് പങ്കെടുക്കാനായി കഠിനമായ പ്രോട്ടീന്‍ ഡയറ്റായിരുന്നു സിയന്‍ പിന്‍തുടര്‍ന്നത്.

2017 മുതല്‍ക്കാണ് സിയന്‍ ബോഡി ബില്‍ഡിംഗ് രംഗത്ത് സജീവമായത്. ആദ്യ മത്സരത്തില്‍ തന്നെ നാലാം സ്ഥാനം നേടുകയും ചെയ്തു. പിന്നീട് ഒന്നാം സ്ഥാനത്ത് എത്തുക എന്നാതായി സിയന്റെ ലക്ഷ്യം. അതിനായി കഠിന പരിശ്രമം ചെയ്യാനും സിയന്‍ തയ്യാറായിരുന്നു. അതിനു മുന്‍പ് വരെ ആഴ്ചയില്‍ രണ്ട് തവണ മാത്രം ജിമ്മില്‍ പോയിരുന്ന സിയന്‍ സ്ഥിരമായി ജിമ്മില്‍ പോകാന്‍ ആരംഭിച്ചു.

തന്നെ ട്രെയിന്‍ ചെയ്യണം എന്ന ആവശ്യവുമായി മിസ്റ്റര്‍ യൂണിവേഴ്‌സായിരുന്നു വ്യക്തിയോട് ആവശ്യപ്പെടുകയും അയാള്‍ സിയന്റെ ശിക്ഷണം ഏറ്റെടുക്കുകയും ചെയ്തു. കഠിനമായ ഭക്ഷണ ക്രമീകരണമായിരുന്ന ട്രൈയിനര്‍ നിര്‍ദേശിച്ചത്. കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചു. മത്സരത്തിന് മുന്‍പായി സിയലിന് വയറു വേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫൈബര്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിച്ചതാണ് വയറുവേദനയ്ക്ക് കാരണം എന്നും പ്രോട്ടീനിന്റെ അളവ് കുറയ്ക്കണം എന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.

മത്സരം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വയറുവേദന വന്നു. വയറുവേദന എടുത്ത് പുളഞ്ഞ സിയാനെ ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പന്‍ഡിസെറ്റിസായിരിക്കും എന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് സിയലിന്റെ വയറിനുള്ളി അവയവങ്ങള്‍ തിരഞ്ഞുപോയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രിക്രിയയും ആറുമാസത്തെ വിശ്രമത്തിനുശേഷം സിയന്‍ വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്തി.

DONT MISS
Top