മാരുതിയുടെ വഴിയേ ടാറ്റയും; അടുത്ത വര്‍ഷത്തോടെ ചെറു ഡീസല്‍ കാറുകള്‍ നിര്‍ത്തിയേക്കും

അടുത്തവര്‍ഷം ഏപ്രിലോടെ ചെറു ഡീസല്‍ കാറുകള്‍ ടാറ്റ നിര്‍ത്തലാക്കിയേക്കും. അടുത്ത ഏപ്രിലോടെ ചെറു ഡീസല്‍ കാറുകള്‍ നിര്‍ത്തലാക്കുമെന്ന് മാരുതി വ്യക്തമാക്കിയിരുന്നു. എഞ്ചിന്‍ നിലവാരം വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ വാഹന നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

ഭാരത് സ്റ്റേജ് ആറിലേക്ക് എഞ്ചിനുകള്‍ മാറണം എന്ന കര്‍ശന നിര്‍ദ്ദേശം വന്നതോടെ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളാണ് അക്ഷരാര്‍ഥത്തില്‍ വെട്ടിലായത്. നിലവിലുള്ള എഞ്ചിനുകള്‍ ബിഎസ് ആറിലേക്ക് മാറുന്നതോടെ വലിയ മാറ്റങ്ങളാണ് വേണ്ടിവരിക. ഇതിനുള്ള ചെലവ് വലുതും. ഈ ചെലവ് ഉപഭോക്താക്കളിലേക്ക് നല്‍കേണ്ടിവന്നാല്‍ വില വളരെ വര്‍ദ്ധിക്കും. ഇത് വില്‍പന കുറയ്ക്കുകയും നിര്‍മാതാക്കള്‍ നഷ്ടത്തില്‍ തുടരുകയും ചെയ്യും.

Also Read: ചൈന അയഞ്ഞു; മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു

വിദേശ വാഹന നിര്‍മാതാക്കള്‍ക്ക് ബിഎസ് ആറ് നിലവാരത്തിലുള്ള ചെറു എഞ്ചിനുകള്‍ കൈവശമുളളതിനാല്‍ വലിയ ബുദ്ധമുട്ട് നേരിടില്ല. യൂറോപ്യന്‍ മാര്‍ക്കറ്റല്‍ നിലവിലുള്ളതെല്ലാം ഈ നിലവാരം പുലര്‍ത്തുന്ന എഞ്ചിനുകളാണ്. എന്നാല്‍ ഇന്ത്യന്‍ നിര്‍മാതാക്കളുടെ സ്ഥിതി അതല്ല. പുതിയ, പല കപ്പാസിറ്റിയുള്ള എഞ്ചിനുകള്‍ നിര്‍മിക്കാനും വലിയ മുതല്‍മുടക്ക് വേണ്ടിവരും.

ഇതാണ് ഇന്ത്യന്‍ നിര്‍മാതാക്കളെ ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വലിയ ഡീസല്‍ കാറുകളുടെ നിര്‍മാണവും വില്‍പ്പനയും തുടരും.

Also Read: മെയ് ദിനത്തില്‍ ഓട്ടോ ഡ്രൈവറായ പിതാവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് നടന്‍ ആന്റണി വര്‍ഗീസ്

DONT MISS
Top