വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ സമ്മര്‍ സെയില്‍; എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10ശതമാനം ക്യാഷ് ബാക്ക്

പ്രതീകാത്മക ചിത്രം

വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ സമ്മര്‍ സെയില്‍ വരുന്നു. മെയ് 4 മുതല്‍ 7വരെ ആമസോണ്‍ സമ്മര്‍ സെയില്‍ നടത്തുമെന്ന് ലോകത്തെ ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണ്‍ അറിയിച്ചു. പ്രൈം അംഗങ്ങള്‍ക്ക് ഒരു ദിനം മുന്‍പേ മെയ് 3 ഉച്ചക്ക് 12 മണിമുതല്‍ സെയിലില്‍ പ്രവേശനം ലഭിക്കും.

സ്മാര്‍ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, ഗൃഹോപകരണങ്ങള്‍, ടിവികള്‍ , സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഉപകരണങ്ങള്‍ തുടങ്ങിയ 100ലധികം കാറ്റഗറികളുമായി 170 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് സമ്മര്‍ സെയിലിനായി ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

വണ്‍പ്ലസ്, ആപ്പിള്‍, സാംസങ്, റീല്‍മീ, ഒപ്പോ, ഷവോമി, ലിവൈസ്, ആരോ, ഹഷ് പപ്പീസ്, പ്യൂമ, ഫോസില്‍, ജെ ബി എല്‍, ബോസ്, വേള്‍പൂള്‍, വോള്‍ട്ടാസ്, ആമസോണ്‍ എക്കോ ഡിവൈസുകള്‍ തുടങ്ങിയ നിരവധി ബ്രാന്‍ഡുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്നുളള ഏറ്റവും നല്ല അവസരമാണ് ആമസോണ്‍ സമ്മര്‍ സെയിലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ ബജാജ് ഫിന്‍സേര്‍വ് തിരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യത്തോടെ 10 കോടിയിലധികം ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ സാധിക്കമെന്ന് ആമസോണ്‍ അറിച്ചിട്ടുണ്ട്.

Also Read: കള്ളവോട്ട് യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു; തളിപ്പറമ്പില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഐഎം

‘ഏറ്റവും വിശ്വാസതയും കൂടുതല്‍ സന്ദര്‍ശകരുളള ഇ-കൊമേഴ്‌സ് എന്ന നിലയില്‍ ഞങ്ങളുടെ ഉപഭോക്താക്കളുമായി ഓരോ അവസരവും ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആമസോണ്‍ സമ്മര്‍ സെയ്ല്‍ ഈ സിസണിലും വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കൃമീകരിച്ചിരിക്കുന്നത്. മികച്ച ഡീലുകള്‍, തല്‍സമയ ഡിസ്‌കൗണ്ട്, ഇഎംഐ, സൗകര്യപ്രദമായ എക്‌സ്‌ചേഞ്ച് ഓപ്ഷനുകള്‍ എന്നിവയാല്‍ ഉപഭോക്താക്കള്‍ക്ക് ഈ വേനല്‍ക്കാലം ആമസോണ്‍ലൂടെ ഗംഭീരമാക്കാന്‍ സാധിക്കും’ കമ്പനിയുടെ മാനേജ്‌മെന്റ് വിഭാഗം വൈസ് പ്രസ്ഡന്റ് മനീഷ് തീവാരി പറഞ്ഞു.

ആമസോണ്‍ സമ്മര്‍ സെയ്‌ലില്‍ വിവിധ മൊബൈല്‍ ബ്രാന്‍ഡുകളില്‍ നല്‍കിയിട്ടുള്ള ഓഫറുകള്‍

ആമസോണ്‍ സമ്മര്‍ സെയ്‌ലില്‍ മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ ഇന്ത്യയില്‍ ജനപ്രിയ മൊബൈല്‍ ബ്രാന്‍ഡുകളായ വണ്‍ പ്ലസ് 6T , റെഡ്മീ 6A – 5,999, റിയല്‍മീ U1 – 9,999, ഹോണര്‍ പ്ലേ, വിവോ നെക്‌സസ്-31,590, ഐഫോണ്‍ X എന്നിവയുള്‍പ്പെടെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയാണ് വാഗ്ദാനം ചെയ്യുന്നത്.

ഫഌറ്റ് ഡിസ്‌കൗണ്ടിന് പുറമെ തിരഞ്ഞെടുത്ത ചില സ്മാര്‍ട്ട്‌ഫോണുകളില്‍ എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പോ F11 പ്രോ, സാംസങ് ഗാലക്‌സി S10 – 61,340, വിവോ V15 പ്രോ – 26,195, ഒപ്പോ F9 പ്രോ – 17,990, ഒപ്പോ R17 പ്രോ തുടങ്ങിയവയാണ് എക്‌സ്‌ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡുകള്‍. നോ-കോസ്റ്റ് ഇഎംഐ പെയ്‌മെന്റ് ഓപ്ഷനുകളും വില്‍പ്പനയില്‍ ഉള്‍പ്പെടുത്തും.

Also Read: മോദിക്കെതിരെ മത്സരിക്കുന്ന മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

റെഡ്മി 7, റെഡ്മി Y3 തുടങ്ങിയ പുതിയ മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. ഈ ഫോണുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ ഉണ്ടാവില്ലെങ്കിലും നിങ്ങള്‍ക്ക് എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറിലൂടെ സ്വന്തമാക്കാന്‍ സാധിക്കും.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ഇലക്ട്രോണിക്‌സ്, ആക്‌സസറീസ് എന്നിവയിലും വന്‍ ഓഫറുകളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. 5,000 ഇലക്ട്രോണിക് ഉത്പന്നങ്ങളാണ് വില്‍പ്പനയുടെ ഭാഗമായി ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വീട്ടുപകരണങ്ങള്‍ എന്നിവ 60 ശതമാനം വരെ ഡിസ്‌കൗണ്ടുകളില്‍ ലഭിക്കും.

ഫയര്‍ ടിവി സ്റ്റിക്ക്, കിന്‍ഡില്‍ റീഡറുകള്‍, എക്കോ സ്പീക്കറുകള്‍ തുടങ്ങിയവ 4,600 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണ്‍ ഉപകരണങ്ങള്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാനുളള ഏറ്റവും മികച്ച അവസരമാണ് ആമസോണ്‍ സമ്മര്‍ സെയില്‍.

യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍; പ്രവാസികളുടെ വോട്ടും ചെയ്തു

DONT MISS
Top