‘നീ മുകിലോ…’ ‘ഉയരെ’യിലെ പാട്ടുമായി സിതാരയും മകളും (വീഡിയോ)


മികച്ച പ്രേക്ഷക പ്രശംസ നേടി പാര്‍വതി മുഖ്യ കഥാപാത്രമായി എത്തിയ ഉയരെ തിയേറ്ററുകളില്‍ പ്രദര്‍ശനം തടുരുകയാണ്. ചിത്രത്തിലെ നീ മുകിലോ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഈ ഗാനം വീണ്ടും ആലപിച്ചിരിക്കുകയാണ് ഗായിക സിതാരയും ആറു വയസുകാരിയായ മകള്‍ സാവന്‍ ഋതുവും. സിതാര തന്നെയാണ് മകളുമായി ആലപിച്ച ഉയരെയിലെ ഗാനം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

also read: “നീ മുകിലോ പുതുമഴമണിയോ”, ‘ഉയരെ’യിലെ ഗാനം പുറത്ത്

അമ്മയ്‌ക്കൊപ്പം ഏറെ ആസ്വദിച്ചാണ് മകളും പാട്ട് പാടുന്നത്. ചിത്രത്തില്‍ വിജയ് യേശുദാസും സിതാരയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി പാര്‍വതി എത്തുന്ന ചിത്രം കൂടിയാണ് ഉയരെ. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

DONT MISS
Top