‘ഞാന്‍ പാടില്ല നീ പാട്’; അറബിക്കടലോരം പാടി ടിനി ടോം; മ്യൂസിക്കിട്ട് സുരാജ് (വീഡിയോ)

ഷൂട്ടില്‍ ലൊക്കേഷനില്‍ വെച്ച് സുരാജും ടിനി ടോം ചേര്‍ന്ന് പാടിയ പാട്ട് ഏറ്റെടിത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അന്ത അറബിക്കടലോരം എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാണ് ലൊക്കേഷനില്‍ വെച്ച് സുരാജും ടിനി ടോമും സോന നായരും ചേര്‍ന്ന് ആലപിക്കുന്നത്. പാട്ടിലിടയ്ക്ക് സുരാജ് മ്യൂസിക്കിടുന്നുമുണ്ട്.

ലൊക്കേഷനിലെ ഇടേവളയ്ക്കിടെ മൈക്ക് കയ്യിലെടുത്ത സുരാജ് സോന നായരോടാണ് അറബിക്കടലോരം പാടാന്‍ ആവശ്യപ്പെടുന്നത്. എനിക്കറിയില്ല എന്ന് പറഞ്ഞപ്പോള്‍ അറിയുന്ന പോലെ പാടാനും പറയുന്നുണ്ട്. സോന നായര്‍ പാടാന്‍ മടി കാണിച്ചപ്പോള്‍ സുരാജ് പാട്ടിന്റെ ആദ്യ വരി മൂളുകയും അടുത്തുനിന്ന ടിനി ടോമിനോട് അളിയാ അറബിക്കടലോരം പാട് എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം ഞാന്‍ പാടില്ല നീ പാട് എന്ന ടിനി പറഞ്ഞുവെങ്കിലും ഒടുവില്‍ ടിനി ടോം തന്നെ വന്ന് അറബിക്കടലോരം പാടുകയാണ്.

DONT MISS
Top