എയര്‍ടെല്ലിനെ പിന്തള്ളി ജിയോ രണ്ടാമത്

ഫയല്‍ ചിത്രം

വരിക്കാരുടെ എണ്ണത്തില്‍ ജിയോ എയര്‍ടെല്ലിനെ പിന്തള്ളി രണ്ടാമതെത്തി. ലക്ഷണക്കണക്കിന് വരിക്കാരെയാണ് ജിയോ ഒഴിച്ചുളള കമ്പനികള്‍ക്ക് നഷ്ടമാകുന്നത്. എന്നാല്‍ ജിയോ ദിനം പ്രതി മുന്നോട്ടേക്കാണ്.

രണ്ടുവര്‍ഷം മാത്രം കൊണ്ടാണ് എയര്‍ടെല്‍ നേടിയ വരിക്കാരെക്കാള്‍ കൂടുതല്‍ ജിയോ നേടിയത്. ഇനി വോഡഫോണ്‍ ഐഡിയ കമ്പനി മാത്രമേ ജിയോയ്ക്ക് മുന്നിലുള്ളൂ.

എയര്‍ടെല്ലിന് 2018 ഡിസംബറില്‍ മാത്രം നഷ്ടമായത് കോടിക്കണക്കിന് വരിക്കാരെയാണ്. എയര്‍ടെല്ലിന് 28 കോടി വരിക്കാരും ജിയോയ്ക്ക് 30 കോടി വരിക്കാരുമാണുള്ളത്. വോഡഫോണ്‍ ഐഡിയയ്ക്ക് 38 കോടി വരിക്കാരുമുണ്ട്.

DONT MISS
Top