എട്ട് തവണ വീട്ടില്‍ തീപിടുത്തം; മൂവാറ്റുപുഴയിലെ തീപിടുത്തതിന്റെ കാരണം തേടി പൊലീസും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും

മൂവാറ്റുപുഴ: വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളായി എട്ട് തവണ തീപടര്‍ന്നു. മൂവാറ്റുപുഴ റാക്കാട്ടുള്ള മീട്ടേഷ് എന്നായുളടെ വീട്ടിലാണ് എട്ട് തവണ തീപിടുത്തമുണ്ടായത്. തീപിടുത്തതിന്റെ കാരണം തേടി പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് എട്ടാം തവണ തീപിടുത്തമുണ്ടായത്. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാര്‍ വീട്ടില്‍ തടിച്ചു കൂടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടില്‍ ആദ്യം
തീപടര്‍ന്നത്. അലമാറയുടെ മുകളിലാണ് ആദ്യം തീ കണ്ടത്. ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാര്‍ കിടന്നുറങ്ങി.

also read:സ്ഥിരമായി ഫോണില്‍ സംസാരിക്കുന്നുവെന്ന് ആരോപണം; കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന ശേഷം പൊലീസിനെ വിളിച്ചറിയിച്ചു

എന്നാല്‍ രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയില്‍ തീപടര്‍ന്നു. കട്ടിലില്‍ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകള്‍ക്കകം മറ്റൊരു മുറിയില്‍ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടര്‍ന്നു. ഇതോടെ നാട്ടുകാര്‍ പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുന്‍പും തീ പടര്‍ന്നു. തുടര്‍ന്ന് വീട്ടുകാരെ വീട്ടില്‍ നിന്നൊഴിവാക്കി പൊലീസ് പരിശോധനകള്‍ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് അഗ്‌നിശമന സേനയും ഉറപ്പാക്കി. പിന്നീട് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നില്‍ക്കുന്നതിനിടെ വീട്ടിലെ മുറിയില്‍ തുണി നിറച്ച ബക്കറ്റില്‍ വീണ്ടും തീ പടര്‍ന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പാചകവാതക സിലിണ്ടര്‍ പുറത്തേക്ക് മാറ്റി.

also read:സൈക്കിള്‍യാത്ര പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി സല്‍മാന്‍ ഖാന്‍; താരത്തിനെതിരെ പരാതി

മിട്ടേഷ് കാസര്‍ഗോഡ് മൃഗസംരക്ഷണ വകുപ്പില്‍ ജീവനക്കാരനാണ്. അമ്മയും ബന്ധുവായ ചെറുപ്പക്കാരനുമാണ് കുടുംബ വീട്ടില്‍ താമസം. അടുത്തിടെ വീടിന്റെ ഭാഗംവെപ്പ് കഴിഞ്ഞിരുന്നു. പൊലീസും അഗ്‌നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകള്‍ തുടരുകയാണ്.

DONT MISS
Top