ഹൃദയ ഭൂമി ആരെ തുണയ്ക്കും?

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൃദയ ഭൂമി ആരെയാവും പിന്തുണയ്ക്കുക. 2003 ന് ശേഷം ബിജെപി കൊടി കുത്തി വാഴുന്ന’ കോട്ടയാണ് മധ്യപ്രദേശ്. എന്നാല്‍ 2018 ലെ നിയമ സഭ തെരഞ്ഞെടുപ്പില്‍ ഈ കാവിക്കോട്ടയ്ക്ക് അടി തെറ്റി. 230 നിയമസഭ സീറ്റില്‍ 114 എണ്ണവും തിരിച്ചു പിടിച്ച് കോണ്‍ഗ്രസ് കരുത്ത് കാട്ടി. ഇത്തവണ 14 സീറ്റില്‍ ബിഎസ്പി എസ്പി യും സംഖ്യവും റീവ്വാ മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി ഗിരിജേഷ് സിംങ് സെങ്കാറും മത്സര രംഗത്തുണ്ട്.2014ല്‍ മോദി തരംഗത്തോടൊപ്പം ശിവരാജ് സിംങ് ചൗഹാന്റെ വ്യക്തി പ്രഭാവവും കൂടിയായതോടെ താമര വിരിഞ്ഞു. ഇത്തവണയും അത് ആവര്‍ത്തിക്കുമോ? അതോ രാഹുലിന്റെ മൃദു ഹിന്ദുത്വ നിലപാടും, കര്‍ഷക പ്രീണന വാഗ്ദാനങ്ങളും കോണ്‍ഗ്രസിന് ഇടം നല്‍കുമോ എന്നതാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാവുക.

Also read: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇവിഎം മെഷീനില്‍; എറണാകുളം കടുങ്ങല്ലൂരിലെ 83ാം നമ്പര്‍ ബൂത്തില്‍ റീപോളിങ് നടത്തും

2014ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയാണ് , ആകെയുള്ള 29 ലോക്‌സഭ മണ്ഡലങ്ങളില്‍ 27 എണ്ണവും ബിജെപിയ്ക്ക് ഒപ്പം നിന്നു. കമല്‍ നാഥിന്റെ ചിന്ദ്വാരയും ജോതിരാദിത്യ സ്‌കന്ദ്യയുടെ ഗുണ മണ്ഡലവും കോണ്‍ഗ്രസിനെ കൈവിട്ടില്ല. 2015ല്‍ രത്‌ലം സിറ്റിംങ്ങ് എംപി ദിലീപ് ഭുരിയ മരിച്ചു. തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കളത്തില്‍ ഇറക്കിയ കാന്തിലാല്‍ ഭുരിയ മണ്ഡലം കൈപ്പത്തിയോട് ചേര്‍ത്തു. 48 ല്‍ 47 ഉം പട്ടിക സംവരണമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു ബിജെപിയ്ക്ക് അവിടെ വോട്ടായി മാറിയത്.

ജനസംഖ്യയുടെ 90 ശതമാനം ഹിന്ദുക്കളാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ട് തന്നെ മധ്യപ്രദേശിന്റെ രാഷ്ട്രീയത്തില്‍ ഹൈന്ദവ വികാരം ഒരു പ്രധാന ഘടകമാണ്. ബിജെപി പ്രത്യക്ഷമായി ഹിന്ദുത്വം വോട്ടാക്കി മാറ്റുമ്പോള്‍, കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം പറഞ്ഞ് വോട്ട് തേടുന്നു. കാര്‍ഷിക പ്രതിസന്ധി എന്നും വിട്ടുമാറാതെ മധ്യ പ്രദേശ് ജനതയെ അലട്ടുന്ന പ്രശ്‌നമാണ്. കര്‍ഷക ആത്മഹത്യയില്‍ മധ്യ പ്രദേശ് നാലാം സ്ഥാനത്താണ്. ഓരോ എട്ട് മണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മന്‍സോറിലെ വെടിവെയ്പ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതിന്റെ രോഷം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം നോട്ട് നിരോധനവും, ജിഎസ്ടി യും റഫേല്‍ അഴിമതിയും കോണ്‍ഗ്രസ് പാളയത്തിന് വീണു കിട്ടിയ ആയുധങ്ങളാണ്. എന്നാല്‍ ഈ പറയുന്ന രാഷ്ട്രീയക്കാര്‍ ഭോപ്പാല്‍ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളെ സൗകര്യപൂര്‍വ്വം മറക്കുന്നു.

Also read: “ഞങ്ങള്‍ അതിഥികള്‍ക്ക് രസഗുളയും സമ്മാനങ്ങളും നല്‍കാറുണ്ട്; പക്ഷെ ഒരൊറ്റ വോട്ടും നല്‍കില്ല”; മോദിക്ക് മറുപടിയുമായി മമത

ഇന്‍ഡോറില്‍ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സുമിത്ര മഹാജന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്നു. എന്‍ഡിഎയ്ക്ക് ഉള്ളില്‍ പുകയെരിഞ്ഞ് തുടങ്ങിയതിന്റെ സൂചനയാണിത്. വികസനമാണ് പ്രധാനം അമ്പലമല്ല’ എന്ന് ശിവരാജ് സിംങ് ചൗഹാന്‍ പറഞ്ഞതും പാര്‍ട്ടിക്കുള്ളില്‍ അസഹിഷ്ണുതയുണ്ടാക്കിയിട്ടുണ്ട്.

എസ്പി മുന്‍ എംഎല്‍എ കിഷോര്‍ സാമ്രേത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തിന് പണം നല്‍കണമെന്നും അല്ലാത്ത പക്ഷം തന്റെ വ്യക്ക വില്‍ക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തനിക്കെതിരെ മത്സരിക്കുന്നവരെല്ലാം അഴിമതിക്കാരണെന്ന വാദവുമായാണ് സാമേത് ആവശ്യം മുന്നോട്ട് വച്ചത്.

Also read: “ഞാന്‍ മത്സരിച്ചപ്പോഴും മമ്മൂട്ടി ഇതാണ് ചെയ്തത്, അതില്‍ എന്താണ് ഇത്ര തെറ്റ്?” കണ്ണന്താനത്തിനെതിരെ സിന്ധു ജോയ്

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ അഴിമതി നാഥ് എന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ആദായ നികുതി വകുപ്പ് മധ്യപ്രദേശില്‍ നടത്തിയ റൈഡില്‍ കണക്കില്‍ പെടാത്ത 14.6 കോടി രൂപ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായി എത്തുന്നത് മലേഗാവ് സ്‌ഫോടനക്കേസ് പ്രതി സ്വാധി പ്രജ്ഞാ സിംങ് ഠാക്കൂറാണ്. സമ്പന്നമായ ഹൈന്ദവ സംസ്‌കൃതിയെ ഭീകരര്‍ എന്ന് തെറ്റായി വിശേഷിപ്പിച്ചു. അതിനുള്ള മറുപടിയാണ് ഠാക്കൂറിന്റെ ഭോപ്പാലിലെ സ്ഥാനാര്‍ഥിത്വത്തെ മോദി ന്യായീകരിച്ചത്.

റാഫേല്‍ വിമാന ഇടപാടിനെ പരാമര്‍ശിച്ചു എന്‍.ഡി.എ യക്കും മോദിക്കും എതിരെ കോണ്‍ഗ്രസ് തുടക്കമിട്ട ചൗക്കി ദാര്‍ ചോര്‍ ഹേ പ്രചരണ വിഡീയോ ഇലക്ഷന്‍ കമ്മീഷന്‍ തടഞ്ഞു. ഇങ്ങനെയെല്ലാം ഹൃദയഭൂമിയില്‍ ഇല്ലക്ഷന്‍ പ്രചരണം ചൂടുപിടിക്കുകയാണ്. നാല് ഘട്ടങ്ങളിലായാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.ആദ്യഘട്ടം’ ഏപ്രില്‍ 29നും പിന്നീട് മെയ് 6, മെയ് 12, മെയ് 19 എന്നി ദിവസങ്ങളിലായി മധ്യപ്രദേശ് ജനത വിധിയെഴുതും.

DONT MISS
Top