ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയ്ക്ക് സ്വര്‍ണം

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി യു ചിത്രയ്ക്ക് സ്വര്‍ണം. 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം നേടിയത്. മീറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണ് ഇത്. 4:14.56 സമയം കൊണ്ടാണ് ചിത്ര ഒന്നാമതായി എത്തിയത്. മെല്ലെ ഓടിത്തുടങ്ങിയ ചിത്ര അവസാന ലാപ്പില്‍ നടത്തിയ കുതിപ്പാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്.

എന്നാല്‍, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരും നേരത്തെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു

also read:തമിഴ്‌നാട് തീരത്തേക്ക് ‘ഫാനി’ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം

ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതി അവസാനിപ്പിച്ചത്. 3 സ്വര്‍ണമടക്കം 16 മെഡലുമായി ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി യു ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പി യു ചിത്ര.

DONT MISS
Top